ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തില്‍ സിഎസ്കെയുടെ മലയാളി താരം സഞ്ജു സാസണിന്റെ കളിയെ പറ്റിയുള്ള ധാരണയെ പുകഴ്ത്തി സഹതാരം അക്കീല്‍ ഹൊസൈൻ. സഞ്ജുവിന്റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോര്‍ 200 കടക്കാന്‍ കാരണമായതെന്ന് അക്കീല്‍ ഹൊസൈൻ വ്യക്തമാക്കി. മത്സരം പുരോഗമിക്കവേ ഒരുവശത്ത് വിക്കറ്റുകൾ തുടരെ തുടരെ കൊഴിഞ്ഞുപോകുന്നത് ചെന്നൈക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും മറുവശത്ത് ക്രീസിലെ സഞ്ജുവിന്റെ സാന്നിധ്യമായിരുന്നു കളി മാറ്റിയതെന്നും അക്കീൽ കൂട്ടിച്ചേർത്തു.
'കൃത്യമായ ഗെയിം അവയർനെസുള്ള താരമാണ് സഞ്ജു സാംസൺ. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ അവസാന ഓവറുകളിൽ അവര്‍ക്ക് പുതിയൊരു ഒരു ബൗളറെ പന്തേല്‍പ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചായിരുന്നു സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് വഴങ്ങാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചത്', അക്കീല്‍ ഹൊസൈന്‍ വ്യക്തമാക്കി. ഇന്നിംഗ്സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും അക്കീൽ പറഞ്ഞു.
അതേസമയം, സെഞ്ചുറി നേട്ടത്തിന് തൊട്ടടുത്ത് നിൽക്കെ 20-ാം ഓവർ ആ ഓവറിലെ ആറ് പന്തുകളും തനിക്ക് തന്നെ നേരിടണം എന്നാണ് സഞ്ജു പറഞ്ഞത് എന്നായിരുന്നു അക്കീലിന്റെ വെളിപ്പെടുത്തൽ. 'ആവുന്നത്ര റൺസ് കണ്ടെത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു', അക്കീൽ കൂട്ടിച്ചേർത്തു.
Content highlight: Akeal Hosein praises Sanju Samson game awareness IPL 2026