തിലകിന് ശതകം; ഗുജറാത്തിന് മുന്നിൽ മുംബൈയുടെ 200 റൺസ് വിജയലക്ഷ്യം

ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റൺസിന്റെ ടോട്ടൽ

ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റൺസിന്റെ ടോട്ടൽ. തിലക് വർമയുടെ മിന്നും പ്രകടനമാണ് മുംബൈയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 45 പന്തിൽ ഏഴ് സിക്‌സറും എട്ട് ഫോറുകളും അടക്കം 101 റൺസാണ് പുറത്താകാതെ തിലക് നേടിയത്.

നമാൻ ധിർ 45 റൺസ് നേടി. 32 പന്തിൽ ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഡീ കോക്ക് 13 റൺസും ഹാര്‍ദിക് പാണ്ഡ്യ 15 റൺസും നേടി. ഗുജറാത്തിനായി കാഗിസോ റബാഡ മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ജയവും നാല് തോൽവിയുമായി മുംബൈ അവസാന സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ജയവും രണ്ട് തോൽവിയുമായി ആറ് പോയിന്റുള്ള ഗുജറാത്ത് ആറാം സ്ഥാനത്താണ്.

content highlights :tilak varma century mi vs gt ipl-2026

To advertise here,contact us