ഐപിഎല്ലിന്റെ പുതിയ സീസണിൽ മിന്നും പ്രകടനമാണ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരമായ വെെഭവ് സൂര്യവംശി പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. ഈ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ ടീമിലേക്കുള്ള വിളിയും വൈഭാവിനെ കാത്തിരിപ്പുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളും. എന്നാൽ, അതിനിടയിൽ ഇന്ത്യൻ ടീമിലെ അരങ്ങേറ്റത്തെക്കുറിച്ചും തന്റെ ശെെലിയെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് വൈഭവ് സൂര്യവംശി.
'ഞാൻ എത്രത്തോളം സമയം ഗ്രൗണ്ടിലുണ്ടോ അത്രത്തോളം സമയം എന്റെ കഴിവുകൾ പുറത്തെടുക്കാൻ ശ്രമിക്കും. പൂർണ ആധിപത്യത്തോടെ കളിക്കും. എതിരാളികളുടെ കെെയിൽ നിന്ന് മത്സരം തട്ടിയെടുക്കാൻ എനിക്ക് സാധിക്കും', ദൂരദർശനോട് സംസാരിക്കുന്നതിനിടയിലായിരുന്നു വെെഭവിന്റെ ഈ പ്രതികരണം. 15കാരനായ താരം ലോകോത്തര ബൗളർമാരെയടക്കം പറപരത്തുന്ന കാഴ്ച്ച പലകുറി ഈ സീസണിൽ കണ്ടു. എല്ലാ എതിരാളികൾക്കും ഇതിനോടകം തന്നെ വെെഭവ് സൂര്യവംശിക്ക് മുന്നറിയിപ്പ് നൽകാനും സാധിച്ചു. അയർലൻഡിനെതിരായ ടി20 പരമ്പരയിൽ വെെഭവിനേയും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഇതേ ശെെലിയിൽ താരത്തിന് മുന്നോട്ട് പോകാൻ സാധിക്കുമോയെന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ വൺ സീസൺ വണ്ടറല്ല താനെന്ന് ഇതിനോടകം വെെഭവ് തെളിയിക്കുകയും ചെയ്യും. പ്രധാന ബൗളർമാർക്കെതിരേയെല്ലാം വെെഭവ് ആധിപത്യം കാട്ടിയത് യുവതാരത്തിന്റെ ആത്മവിശ്വാസം ഉയർത്തുന്ന കാര്യമാണ്. ഭുവനേശ്വർ കുമാറിനെതിരേ 39 റൺസാണ് വെെഭവ് നേടിയത്. 205.26 ആണ് താരത്തിന്റെ സ്ട്രെെക്ക് റേറ്റ്.
Content highlight: 'I can snatch the match from the hands of the opponents'; Vaibhav Sooryavanshi