ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെതിരേ പഞ്ചാബ് കിംഗ്സിന് ജയം. 54 റൺസിനായിരുന്നു നായകൻ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും ജയം. എന്നാൽ, വാശിയോടെ പൊരുതി ബാറ്റ് വീശിയ ലഖ്നൗവിന് 20 ഓവറിൽ 200 റൺസ് നേടാൻ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് നഷ്ടത്തിലായിരുന്നു എൽഎസ്ജി 200 റൺസ് നേടിയത്.
മറുപടി ബാറ്റിങ്ങിനായി ഇറങ്ങിയ ലഖ്നൗ സൂപ്പർ ജയ്ന്റ്സിന്റെ ഓപ്പണറായ മിച്ചൽ മാർഷും നായകൻ ഋഷഭ് പന്തും മികച്ച പ്രകടനത്തോടെ തിളങ്ങി. നായകൻ ഋഷഭ് പന്ത് 23 പന്തുകളിൽ നിന്ന് നാല് സിക്സറുകളും ഒരു ബൗണ്ടറിയുമടക്കം 43 റൺസാണ് സ്കോർ ചെയ്തത്. അതേസമയം, 28 പന്തിൽ രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടക്കം 40 റൺസായിരുന്നു മാർഷ് അടിച്ച് കൂട്ടിയത്. ആയുഷ് ബാധോനിയും ഐഡൻ മാർക്രമും മികച്ച പ്രകടനം ടീമിനായി പുറത്തെടുത്തു. ആയുഷ് അഞ്ച് ബൗണ്ടറികളും ഒരു സിക്സറും അടക്കം 21 പന്തിൽ നിന്ന് 35 റൺസായിരുന്നു നേടിയതെങ്കിൽ 22 പന്തിൽ മൂന്ന് വീതം ബൗണ്ടറികളും സിക്സറുകളും അടങ്ങുന്നതായിരുന്നു ഐഡന്റെ ബാറ്റ് പ്രകടനം. പഞ്ചാബിനായി മാർക്കോ രണ്ടും അർഷ്ദീപ് സിംഗ്, വിജയകുമാർ വൈശാഖ്, യുസ്വേന്ദ്ര ചഹാൽ എന്നിവർ ഓരോ വിക്സ്റ് വീതവും വീഴ്ത്തി.
പഞ്ചാബ് ഓപണർ പ്രഭ്സിമ്രാൻ സിംഗ് ഒരു റൺ പോലും നേടാനാകാതെ ഡഗ്ഔട്ടിലേക്ക് മടങ്ങിയപ്പോൾ പ്രിയാൻഷ് ആര്യ ടീമിനായി തകർത്തടിച്ചത്. ഒൻപത് സിക്സറുകളും നാല് ബൗണ്ടറികളും അടക്കം 37 പന്തിൽ നിന്ന് 93 റൺസാണ് നേടിയത്. ടീമിന്റെ ടോപ് സ്കോററായതും പ്രിയാൻഷ് തന്നെ. ഒപ്പം 46 പന്തിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ബൗണ്ടറികളും അടക്കം 87 റൺസാണ് പഞ്ചാബിനായി കൂപ്പർ അടിച്ചുകൂട്ടിയത്. നായകൻ ശ്രേയസ് അയ്യരിനും മാറ്റ് താരങ്ങൾക്കും മികച്ച രീതിയ്റ്റിൽ ബാറ്റ് വീശാനായിരുന്നില്ല. പഞ്ചാബ് ബാറ്റിംഗ് നിറയെ പിടിച്ച് കെട്ടുന്നതിൽ പ്രിൻസ് യാദവ്, എം സിദ്ധാർഥ്, എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, മുഹമ്മദ് ഷമ്മി, മൊഹ്സിൻ ഖാൻ, എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.
Content highlight: PBKS won against LSG for 54 runs