ടി20 ലോകകപ്പ് ബഹിഷ്‌കരിച്ചത് നയതന്ത്ര പരാജയമെന്ന് ബംഗ്ലാദേശ് കായിക മന്ത്രി; അന്വേഷിക്കാന്‍ വിദഗ്ധ സമിതി

ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നത് വലിയ നയതന്ത്ര പരാജയമാണെന്ന് വിലയിരുത്തി കായിക മന്ത്രി അമിനുല്‍ ഹഖ്.

ടി20 ലോകകപ്പില്‍ നിന്ന് ബംഗ്ലാദേശ് വിട്ടുനിന്നത് വലിയ നയതന്ത്ര പരാജയമാണെന്ന് വിലയിരുത്തി കായിക മന്ത്രി അമിനുല്‍ ഹഖ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിദഗ്ധ സമിതിയെ രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ലോകകപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം എങ്ങനെയുണ്ടായി എന്നും, അത് രാജ്യത്തിന്റെ കായിക ഭാവിയെ എങ്ങനെ ബാധിച്ചു എന്നും സമിതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐപിഎല്ലില്‍ നിന്നും സ്റ്റാര്‍ പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍ അപ്രതീക്ഷിതമായി പുറത്തായതായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ലോകകപ്പ് വേദികള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന് ഐസിസിയോട് ആവശ്യപ്പെട്ടു. എന്നാല്‍ ഐസിസി ഈ ആവശ്യം നിരാകരിക്കുകയും ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ബംഗ്ലാദേശ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലന്‍ഡ് ആണ് ലോകകപ്പില്‍ കളിച്ചത്.

ലോകകപ്പ് വിവാദത്തിന് പുറമെ കഴിഞ്ഞ വര്‍ഷം നടന്ന ബിസിബി തിരഞ്ഞെടുപ്പിലെ അഴിമതിയെക്കുറിച്ചും മന്ത്രാലയം അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ക്രിക്കറ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെടലുകള്‍ നടന്നതായും മന്ത്രി ആരോപിച്ചു.

Content highlights:bangladesh sports minister probes t20 world cup boycott diplomatic failure

To advertise here,contact us