2024-2025 ബോര്ഡര് ഗവാസ്കര് ട്രോഫിയിലെ ഓര്മകള് പങ്കുവെച്ച് ഇന്ത്യന് പേസ് ബൗളര് ആകാശ് ദീപ്. ഗാബ്ബ ടെസ്റ്റില് ഫോളോ ഓണ് ഒഴിവാക്കാനായി ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത് ആകാശായിരുന്നു.
ഇന്ത്യന് ഇന്നിങ്സിന്റെ 75ാം ഓവറില് ഓസ്ട്രേലിയന് നായകന് പാറ്റ് കമ്മിന്സിനെ ആകാശ് സിക്സറിന് പറത്തിയിരുന്നു. ആകാശ് അടിച്ച ഈ സിക്സര് ഡഗ് ഔട്ടില് എല്ലാവരും ആഘോഷിച്ചിരുന്നു. അതില് തന്നെ രോഹിത് ശര്മയുടെയും വിരാട് കോഹ്ലിയുടെയും ആഘോഷം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
വിരാടിനുും രോഹിത്തിനും സിക്സറിടക്കാനുള്ള തന്റെ കഴിവിനെ കുറിച്ച് അറിയാമെന്ന്് ആകാശ് ദീപ് പറഞ്ഞു.'ഞാന് ധാരാളം സിക്സറുകള് അടിക്കുമെന്ന് രോഹിത്തിനും കോഹ്ലിക്കും അറിയാം, അവര് എന്റെ ബാറ്റിങ് വളരെയധികം ആസ്വദിച്ചിരുന്നു. പക്ഷേ ഗാബ ഒരു വലിയ ഗ്രൗണ്ടാണ്, അവിടെ ആരെങ്കിലും അവരെ സിക്സറിന് അടിക്കുന്നത് ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളര്മാര്ക്ക് ഇഷ്ടമല്ല.
പക്ഷേ ഞങ്ങള്ക്ക് ഫോളോ-ഓണ് തടയേണ്ടതുണ്ട. അവര് തുടര്ച്ചയായി ഷോര്ട്ട് ബൗള് ചെയ്യുന്നുവെന്ന് എനിക്ക് ഉള്ളില് തോന്നി, അതിനാല് എനിക്ക് ഒരു സിക്സ് അടിക്കേണ്ടി വന്നു. ഞങ്ങള് കാണിച്ച ആത്മവിശ്വാസം അവരും ആസ്വദിച്ചു,' ദി ലാലന്റോപ്പിന് നല്കിയ അഭിമുഖത്തില് ആകാശ് ദപ് പറഞ്ഞു. രണ്ട് ഫോറും ഒരു സിക്സറും ഉള്പ്പടെ ദീപ് 44 പന്തില് 31 റണ്സ് നേടി.
Content Highlights- Both Rohit and Kohli know I hit a lot of sixes - Akash Deep shares interesting incident from BGT 2024-25