ന്യൂസിലന്ഡിനെതിരായ ടി20 പരമ്പരയിലെ നാലാം മത്സരത്തില് ഇന്ത്യയ്ക്ക് 216 റണ്സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്ഡ് 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 215 റണ്സ് അടിച്ചെടുത്തു. 36 പന്തില് 62 റണ്സെടുത്ത ടിം സൈഫര്ട്ടാണ് ന്യൂസിലാന്ഡിന്റെ ടോപ് സ്കോറര്. ഇന്ത്യയ്ക്ക് വേണ്ടി കുല്ദീപ് യാദവും അര്ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
സൈഫര്ട്ടിന് പിന്നാലെ ഓപ്പണർ ഡെവോണ് കോണ്വെയും ഗ്ലെൻ ഫിലിപ്സും ഭേദപ്പെട്ട സംഭാവനകൾ നൽകി. കോൺവെ 23 പന്തില് 44 റണ്സെടുത്തപ്പോള് ഗ്ലെന് ഫിലിപ്സ് 16 പന്തില് 24 റണ്സെടുത്തു. ഡാരില് മിച്ചല് 18 പന്തില് 39 റണ്സെടുത്ത് പുറത്താകാതെ നിന്നു.
Content Highlights: IND vs NZ, 4th T20: Tim Seifert scores rapid fifty; Kuldeep, Arshdeep pick two