ന്യൂസിലന്ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് പിന്നാലെ രഞ്ജി ട്രോഫിയിലും രവീന്ദ്ര ജഡേജയ്ക്ക് നിരാശ. സൗരാഷ്ട്രയ്ക്ക് വേണ്ടി കളിക്കുന്ന ജഡേജ പഞ്ചാബിനെതിരായ മത്സരത്തില് വെറും ഏഴ് റണ്സിന് പുറത്തായി. ജസ്വീന്ദർ സിംഗിന്റെ പന്തിൽ ഹർപ്രീതിന് ക്യാച് നൽകി മടങ്ങുകയായിരുന്നു.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സൗരാഷ്ട്ര ഇതുവരെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടിയിട്ടുണ്ട്. ജയ് ഗോഹില് 80 റൺസുമായി ക്രീസിലുണ്ട്. മറ്റാർക്കും തിളങ്ങാനായിരുന്നില്ല. പഞ്ചാബിന് വേണ്ടി ഹർപ്രീത് നാല് വിക്കറ്റ് നേടിയിട്ടുണ്ട്.
ഏകദിന പരമ്പരയ്ക്ക് ശേഷമാണ് ഗില്ലും ജഡേജയും അവരവരുടെ രഞ്ജി ടീമിനൊപ്പം ചേര്ന്നത്. ഏകദിന പരമ്പരയില് ശരാശരി പ്രകടനമായിരുന്നു ഗില്ലിന്റേത്. എന്നാല് ജഡേജയാവട്ടെ ബൗളിംഗിലും ബാറ്റിംഗിലും തീര്ത്തും നിരാശപ്പെടുത്തി. ബാറ്റ് കൊണ്ട് മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയത് 44 റൺസാണ്. പന്തെറിഞ്ഞു കൊണ്ട് ഒരു വിക്കറ്റും നേടാനായിട്ടല്ല.
ജഡേജയ്ക്കെതിരെ വ്യാപക വിമര്ശനവും ഉയരുകയുണ്ടായി. അതെല്ലാം മറികടക്കാൻ ഒരു തിരിച്ചുവരവാണ് ജഡേജ ലക്ഷ്യമിട്ടത്. എന്നാല് ബാറ്റിംഗില് നിരാശ മാത്രമായിരുന്നു ഫലം. ബൗളിങ്ങിൽ ഫലം എന്താണെന്ന് കണ്ടറിയണം.
Content Highlights-After ODI, Jadeja fails to show clutch in Ranji too