ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിന് മുന്നോടിയായി ടീമുകൾ നിലനിർത്തുകയും റിലീസ് ചെയ്യുകയും ചെയ്ത കളിക്കാരുടെ അന്തിമ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ്. ഐപിഎൽ മിനി താരലേലത്തിനെത്തുമ്പോൾ ഏറ്റവും കൂടുതൽ തുക കൈയിലുള്ളത് മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ്. 64.3 കോടി രൂപയാണ് കൊൽക്കത്തയ്ക്ക് ലേലത്തിന് വേണ്ടി നീക്കിവെക്കാൻ കഴിയുക.
മുൻനിര താരങ്ങളായ വെങ്കിടേഷ് അയ്യർ (23.75 കോടി), ആന്ദ്രേ റസൽ (12 കോടി) എന്നിവരെ ഒഴിവാക്കിയതാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പഴ്സിൽ ഇത്രയും വലിയ തുകയെത്താനുള്ള കാരണം. ടീമിൽ 13 കളിക്കാരെ ഉൾപ്പെടുത്താൻ കെകെആറിന് അവസരമുണ്ട്.
PURSE REMAINING FOR IPL 2026 AUCTION:KKR - 64.3cr. CSK - 43.4cr. SRH - 25.5cr. LSG - 22.95cr. DC - 21.8cr. RCB - 16.4cr. RR - 16.05cr. GT - 12.9cr. PBKS - 11.5crMI - 2.75cr pic.twitter.com/URzfBYKa8E
കെകെആറിന് പിന്നാലെ ചെന്നൈ സൂപ്പർ കിംഗ്സാണ് ലേലത്തുകയിൽ രണ്ടാമതുള്ളത്. 43.4 കോടി രൂപയാണ് സിഎസ്കെയുടെ പഴ്സിലുള്ളത്. സൺറൈസേഴ്സ് ഹൈദരാബാദ് (25.5 കോടി), ലഖ്നൗ സൂപ്പർ ജയന്റ്സ് (22.9 കോടി), ഡൽഹി ക്യാപിറ്റൽസ് (21.8 കോടി), റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (16.4 കോടി), രാജസ്ഥാൻ റോയൽസ് (16.05 കോടി), ഗുജറാത്ത് ടൈറ്റൻസ് (12.9 കോടി), പഞ്ചാബ് കിംഗ്സ് (11.5 കോടി) എന്നിങ്ങനെയാണ് മറ്റ് ടീമുകൾക്ക് ലേലത്തിനായി ബാക്കിയുള്ള തുക. പ്രധാന താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന് വെറും 2.75 കോടി രൂപ മാത്രമാണ് ലേലത്തിന് വേണ്ടി അവശേഷിക്കുന്നത്.
Content Highlights: IPL 2026: Full list of purse remaining for mini auction