ഏഷ്യാകപ്പ് സൂപ്പര് ഫോറില് പാകിസ്താനും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടം. ഇന്ത്യയോട് തോറ്റ പാകിസ്താനും ബംഗ്ലാദേശിനോട് തോറ്റ ശ്രീലങ്കയ്ക്കും നിലനില്പിന്റെ പോരാട്ടമാണിത്. സൂപ്പര് ഫോറിലെ ആദ്യ മത്സരത്തില് ബംഗ്ലാദേശിനോട് നാല് വിക്കറ്റിനാണ് ശ്രീലങ്ക തോറ്റത്. ഇന്ത്യക്കെതിരെ പാകിസ്താൻ ആറ് വിക്കറ്റിനും പരാജയപ്പെട്ടു.
ഫൈനല് പ്രതീക്ഷ നിലനിര്ത്താന് ഇരുടീമിനും ജയം അനിവാര്യമാണ്. ഇന്ന് തോല്ക്കുന്നവര് ഏഷ്യ കപ്പിൽ നിന്ന് പുറത്താവും. ആദ്യ മത്സരത്തില് മികച്ച പ്രകടനം നടത്തിയിട്ടും ബംഗ്ലദേശിനോട് തോൽക്കേണ്ടി വന്നു. ഓപ്പണര്മാരാണ് ശ്രീലങ്കയുടെ കരുത്ത്. തോറ്റെങ്കിലും ഇന്ത്യക്കെതിരെ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുയർത്താൻ പാകിസ്താന് സാധിച്ചിരുന്നു.
ഇരു ടീമുകളുടേയും സാധ്യതാ ഇലവന്
പാകിസ്ഥാന്: സയിം അയൂബ്, സാഹിബ്സാദ ഫര്ഹാന്, ഫഖര് സമാന്, സല്മാന് അഗ (ക്യാപ്റ്റന്), ഹുസൈന് തലാത്, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്), മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീന് അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര് അഹമ്മദ്.
ശ്രീലങ്ക: പതും നിസ്സാങ്ക, കുസല് മെന്ഡിസ് (വിക്കറ്റ് കീപ്പര്), കമില് മിഷാര, കുശാല് പെരേര, ചരിത് അസലങ്ക (ക്യാപ്റ്റന്), ദസുന് ഷനക, കമിന്ദു മെന്ഡിസ്, വാനിന്ദു ഹസരംഗ, ദുനിത് വെല്ലലഗെ, ദുഷ്മന്ത ചമീര, നുവാന് തുഷാര.
Content Highlights: Sri Lanka-Pakistan clash in Asia Cup today; whoever loses will be out