18, 20 കോഹ്ലിമാരുള്ള ഒരു ടീം; ഇന്ത്യൻ ഹോക്കി ടീമിനെ പുകഴ്ത്തി മുൻ കോച്ചിങ് സ്റ്റാഫ്

നിലവിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ കാസാകിസ്ഥാനെ 15-0ത്തിന് ഇന്ത്യ തോൽപിച്ചിരുന്നു

ഇന്ത്യൻ പുരുഷ ഹോക്കി ടീം കളിക്കാരെ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസുമായി താരതമ്യം ചെയ്ത് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചിങ് സ്റ്റാഫ് പാഡി അപ്റ്റൺ. നിലവിൽ നടക്കുന്ന ഏഷ്യാ കപ്പ് ഹോക്കിയിൽ കാസാകിസ്ഥാനെ 15-0ത്തിന് ഇന്ത്യ തോൽപിച്ചിരുന്നു. ഇതിന് ശേഷമാണ് ഹോക്കി താരങ്ങളുടെ ഫിറ്റ്‌നസിനെ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുടെ ഫിറ്റ്‌നസുമായി പാഡി താരതമ്യം ചെയ്തത്.

ഇന്ത്യൻ പുരുഷ ഹോക്കി ടീമിലെ എല്ലാവർക്കും വിരാട് കോഹ്ലിയുടെ പോലുള്ള ഫിറ്റ്‌നസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

'ലോക ക്രിക്കറ്റിൽ വിരാടിന്റെ ഫിറ്റ്‌നസും ഡെഡിക്കേഷനും അപൂർവമാണ് ഇവിടെ അത്തരത്തിലുള്ളതാണ് ഓരോരുത്തരുടെയും ഫിറ്റ്‌നസ്. ഫിസിക്കാലിറ്റി വെച്ച് നോക്കിയാൽ 18, 20 വിരാട് കോഹ്ലിയുള്ള ഒരു ടീമാണ് ഇത്,' പാഡി പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.

2011ൽ ഇന്ത്യ ലോകകപ്പ് നേടിയപ്പോൾ ഇന്ത്യൻ ടീമിന്റെ കോച്ചിങ് ടീമിന്റെ ഭാഗമായിരുന്നു പാഡി അപ്റ്റൺ. ക്രിക്കറ്റ് ടീമനൊപ്പം ജോലി ചെയ്ത താരം ഹോക്കി ടീമാണ് മികച്ചതെന്ന് അഭിപ്രായപ്പെട്ടു.

Content Highlights- Former India coach's praises men's hockey team

To advertise here,contact us