'സഞ്ജു'റി!!! കെസിഎല്ലില്‍ തകര്‍പ്പന്‍ സെഞ്ച്വറി, ഗ്രീന്‍ഫീല്‍ഡില്‍ കത്തിക്കയറി സഞ്ജു

കൊല്ലത്തിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയാണ് സഞ്ജു കത്തിക്കയറുന്നത്

കേരള ക്രിക്കറ്റ് ലീഗില്‍ സെഞ്ച്വറി നേടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെതിരായ മത്സരത്തിലാണ് തകര്‍പ്പന്‍ സെഞ്ച്വറിയടിച്ച് സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കിയത്. 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു 42 പന്തില്‍ മൂന്നക്കം തൊട്ടു. അഞ്ച് സിക്‌സുകളും 13 ബൗണ്ടറികളുമാണ് ഇതുവരെ സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

സീസണിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. എന്നാല്‍ കൊല്ലത്തിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയാണ് സഞ്ജു കത്തിക്കയറുന്നത്. കൊല്ലം ഉയര്‍ത്തിയ 237 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് വേണ്ടിയാണ് ഇന്ത്യന്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ കൊല്ലം സെയ്ലേഴ്സിനെ വിഷ്ണു വിനോദ് (41 പന്തില്‍ 94), സച്ചിന്‍ ബേബി (44 പന്തില്‍ 91) എന്നിവരുടെ ഇന്നിംഗ്സാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജെറിന്‍ പി എസ് ബ്ലൂ ടൈഗേഴ്സിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ടൂര്‍ണമെന്റില്‍ ഇരു ടീമുകളും ആദ്യമായിട്ടാണ് നേര്‍ക്കുനേര്‍ വരുന്നത്. ഇരുവര്‍ക്കും ഒരോ ജയവും തോല്‍വിയുമാണുള്ളത്.

Content Highlights: Sanju Samson Marvellous Batting Performance in Kerala Cricket League

To advertise here,contact us