തെക്കൻ കേരള പോരിൽ ആവേശ ക്ലൈമാക്‌സ്; കൊല്ലത്തെ വീഴ്ത്തി ട്രിവാൻഡ്രം

കൊല്ലം ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കവെയാണ് ട്രിവാൻഡ്രം മറികടന്നത്

കെസിഎൽ രണ്ടാം സീസണിലെ നാലം മത്സരത്തിൽ കൊല്ലം സെയ്‌ലേർസിനെതിരെ അദാനി ട്രിവാൻഡ്രം റോയൽസിന് വിജയം. നാല് വിക്കറ്റിനാണ് റോയൽസിന്റെ വിജയം. കൊല്ലം ഉയർത്തിയ 165 റൺസിന്റെ വിജയലക്ഷ്യം ഒരു ഓവർ ബാക്കി നിൽക്കവെയാണ് ട്രിവാൻഡ്രം മറികടന്നത്.

റോയൽസിനായി റിയ ബഷീർ 62 റൺസ് നേടി. ഗോവിന്ദ് പായ് 27 റൺസും നിഖിൽ എം 26 റൺസും സ്വന്തമാക്കി. 11 പന്തിൽ രണ്ട് സിക്‌സറടക്കം പുറത്തകാതെ 20 റൺസ് നേടിയ അബ്ദുൽ ബാസിത്താണ് ട്രിവാൻഡ്രത്തെ വിജയത്തിലെത്തിച്ചത്. കൊല്ലത്തിനായി ബിജു നാരായണൻ, അഖിൽ എംഎസ് എന്നിവർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊല്ലം ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. 63 റൺസ് നേടിയ വാത്സാൽ ഗോവിന്ദാണ് ടോപ് സ്‌കോറർ. മൂന്ന് ഫോറും മൂന്ന് സിക്‌സറുമടിച്ചാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഓപ്പണിങ് ബാറ്റർ അഭിഷേക് നായർ 36 പന്തിൽ നിന്നും അഞ്ച് സിക്‌സറും ഒരു ഫോറുമടിച്ച് 53 റൺസ് സ്വന്തമാക്കി. റോയൽസിനായി അഭിജിത്ത് പ്രവീൺ മൂന്ന് വിക്കറ്റ് നേടിയപ്പോൽ ബേസിൽ തമ്പി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Content Highlights- Adani Trivandrum Royals Win against Kollam Sailors

To advertise here,contact us