ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകനായ ശുഭ്മാൻ ഗില്ലിനെ ഈ അടുത്ത കാലത്ത് എല്ലാ ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ നായകനാക്കിയാൽ അത് ടീമിനെ നാശത്തിലേക്ക് നയിക്കുമെന്ന് ശാസ്ത്ര ജ്യോതിഷി ഗ്രീൻസ്റ്റോൺ ലോബോ.
ഫോർമാറ്റുകൾ വ്യത്യാസമില്ലാതെ ഗിൽ റൺസ് വാരിക്കൂട്ടുമെന്നും എന്നാൽ ക്യാപ്റ്റാനക്കുന്നത് ശുഭകരമല്ലെന്നാണ് ലോബോയുടെ വാദം. ടൈംസ് ഓഫ് ഇന്ത്യ സ്പോര്ട്സിലൂടെയാണ് അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. ഹെഡ് കോച്ച് ഗൗതം ഗംഭീറീനും ചീഫ് സെലക്ടർ അജിത് അഗാർക്കറിനുമാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
'അദ്ദേഹത്തിന് അസാധാരണമായ ഒരു ജാതകമുണ്ട്. അദ്ദേഹത്തിന് ശക്തമായി ഒരു അസ്റ്റേറോയിഡ്സുണ്ട്.. ചാരനിറത്തിലുള്ള ഒരു പ്ലൂട്ടോ അദ്ദേഹത്തിനൊപ്പമുണ്ട്. ഏറ്റവും വലിയ വെല്ലുവിളികളെ മറികടന്ന് വിജയികളാകുന്ന ഒരു വ്യക്തികൾക്കാണ് അതുണ്ടാവാറുള്ളത്. അതിന്റെ അർത്ഥം എന്താണെന്ന് നമ്മൾ ഇതിനകം കണ്ടുകഴിഞ്ഞു. അദ്ദേഹം റൺസ് നേടാൻ പോകുന്നു. വിരാട് കോഹ്ലിയെ നമുക്ക് നഷ്ടപ്പെടാൻ പോകുന്നില്ല.
സ്പോർട്സിൽ എതിരാളികളെ വീഴ്ത്താൻ നിങ്ങൾക്ക് ശക്തമായ ജാതകം ആവശ്യമാണ്. നിലവിൽ ഗ്രഹങ്ങൾ 90ന്റെ പകുതിയിൽ ജനിച്ചയാളുകൾക്കാണ് കൂടുതൽ അനുയോജ്യം. ഗിൽ 90ന്റെ അവസാനം ജനിച്ചയാളാണ് അതിനാൽ തന്നെ ഇപ്പോൾ അവനെ നായകനാക്കുന്നത് ഇന്ത്യൻ ടീമിന് കുറച്ചുകാലത്തേക്ക് നല്ലതാവില്ല,' ലോബോ പറഞ്ഞു.
2031 ലോകകപ്പായിരിക്കും ഗില്ലിന് ക്യാപ്റ്റനാകാൻ നല്ലതെന്നും 2027 ഏകദിന ലോകകപ്പിൽ അദ്ദേഹം നായകനായാൽ ഇന്ത്യയുടെ സാധ്യതകൾ മങ്ങുമെന്നും ലോബോ പറയുന്നു.
1999ലാണ് ഗിൽ ജനിച്ചത് നിലവിൽ 25 വയസ്സുള്ള ഗിൽ ഏഷ്യാ കപ്പിന് മുമ്പ് 26ലേക്ക് കടക്കും. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ നിരയുടെ ഉപനായകനാണ് ഗിൽ.
Content Highlights- Scientific astrologer makes a shocking prediction about Shubman Gill's captaincy ahead of 2025 Asia Cup