പാകിസ്താന് 202 റണ്‍സിന്റെ കൂറ്റൻ തോൽവി; കളിയും പരമ്പരയും ജയിച്ച് വിൻഡീസ്

പാകിസ്താനെതിരെ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസിന്.

പാകിസ്താനെതിരെ ഏകദിന പരമ്പര വെസ്റ്റ് ഇന്‍ഡീസിന്. അവസാന ഏകദിനത്തില്‍ 202 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിന്‍ഡീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സാണ് നേടിയത്. 94 പന്തില്‍ 120 റണ്‍സെടുത്ത് പുറത്താവാതെ നിന്ന് ഷായ് ഹോപ്പാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ കേവലം 29.2 ഓവറില്‍ 92ന് എല്ലാവരും പുറത്തായി. ആറ് വിക്കറ്റ് നേടിയ നേടിയ ജെയ്ഡന്‍ സീല്‍സാണ് പാകിസ്ഥാനെ തകര്‍ത്തത്. 30 റണ്‍സെടുത്ത സല്‍മാന്‍ അഗയാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

Content Highlights- Pakistan suffer a huge 202-run defeat; West Indies win the match and the series

To advertise here,contact us