ക്രിക്കറ്റ് ലോകത്ത് കുറെ കാലങ്ങളായുള്ള ഒരു അഭ്യൂഹമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജും പ്രശസ്ത ഗായിക ആശാ ഭോസ്ലെയുടെ കൊച്ചുമകൾ സനായ് ഭോസ്ലെയും തമ്മിൽ പ്രണയത്തിലാണ് എന്നത്. എന്നാൽ ഈ അഭ്യൂഹങ്ങൾക്കല്ലാം വിരാമമിടുകയാണ് ഇരുവരും. രക്ഷാബന്ധൻ ദിനത്തിൽ മുഹമ്മദ് സിറാജിന്റെ കയ്യിൽ രാഖി ചാർത്തിയ സനായ് ഭോസ്ലെ താരവുമായുള്ള ബന്ധം സഹോദരതുല്യമാണെന്ന് വ്യക്തമാക്കി.
ഡേറ്റിങ് അഭ്യൂഹങ്ങൾ ഉയർന്നപ്പോഴെല്ലാം തങ്ങൾക്കിടയിലുള്ള ബന്ധം സഹോദരതുല്യമാണെന്ന് ആവർത്തിച്ചിരുന്ന ഇരുവരും, ഇതിനു പിന്നാലെയാണ് രക്ഷാബന്ധൻ ദിനത്തിൽ രാഖി ചാർത്തി ഇക്കാര്യം സ്ഥിരീകരിച്ചത്.
മുഹമ്മദ് സിറാജിന്റെ കൈകളിൽ രാഖി കെട്ടുന്ന ചിത്രം സനായ് ഭോസ്ലെ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. അതേസമയം, രാഖി കെട്ടുന്ന വിഡിയോയുടെ കമന്റ് സെക്ഷൻ സനായ് ഭോസ്ലെ നീക്കിയിട്ടുണ്ട്. ആശ ഭോസ്ലെയുടെ മകൻ ആനന്ദ് ഭോസ്ലെയുടെയും അനുജയുടെയും മകളാണ് സനായ് ഭോസ്ലെ.
Content Highlights- Asha Bhosle’s granddaughter Zanai Bhosle ties Rakhi to Mohammed Siraj, ends dating speculation