'എന്റെ മുട്ട് വേദന ആര് നോക്കും'; ഐപിഎൽ കളിക്കുമോ എന്ന ചോദ്യത്തിന് ധോണിയുടെ രസകരമായ മറുപടി

അടുത്ത സീസണിൽ കളിക്കാനുള്ള സാധ്യതയെ കുറിച്ച് സംസാരിക്കുകയായിരുന്നു MSD

ചെന്നൈ സൂപ്പർ കിങ്‌സ് ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി അടുത്ത ഐപിഎല്ലിൽ കളിക്കുമോ എന്നുള്ളത് ആരാധകരിൽ എന്നും ആവേശം നിറക്കുന്ന ചോദ്യമാണ്. 44 വയസ്സ് കഴിഞ്ഞ ധോണിക്ക് ഈ വർഷത്തെ സീസണിലും കളിച്ചിരുന്നു. അടുത്ത സീസണിൽ കളിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയാണ് ധോണിയിപ്പോൾ.

'ഞാൻ കളിക്കുമോ ഇല്ലയോ എന്ന് എനിക്ക് ഇപ്പോൾ അറിയില്ല. എനിക്ക് തീരുമാനമെടുക്കാൻ സമയമുണ്ട്. ഡിസംബർ വരെ എനിക്ക് സമയമുണ്ട് അതിനാൽ ഞാൻ ഇതിന് വേണ്ടി രണ്ട് മാസം കൂടിയെടുക്കും. അവസാനം എനിക്ക് ഒരു തീരുമാനം എടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' ധോണി പറഞ്ഞു. ഇതിന് ശേഷം ധോണി എന്തായാലും കളിക്കണമെന്ന് ഒരു ആരാധകൻ ഉച്ചത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി, ' എന്റെ കാൽ മുട്ട് വേദന ആര് നോക്കും,' എന്നാണ് ധോണി തമാശ രൂപേണ മറുപടി നൽകിയത്.

MS Dhoni said "Who will take care of my knee pain". 😂🔥 - When fans shouted that Dhoni should Play IPL 2026. pic.twitter.com/qjdfhyXES5

ഒരു പരിപാടിയിൽ സംസാരിക്കവെയായിരുന്നു ധോണി ഇക്കാര്യം പറഞ്ഞത്. 2023 ഐപിഎല്ലിന് ശേഷം കാൽമുട്ടിൽ നടത്തിയ ഓപ്പറേഷന് ശേഷം ഒരുപാട് പരിക്കുകളെ അദ്ദേഹം ഡീൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ നാല് കോടി നൽകി അൺക്യാപ്ഡ് കളിക്കാരനായാണ് ധോണിയെ സിഎസ്‌കെ നിലനിർത്തിയത്.

Content Highlights- Ms Dhoni's Hilarious reply to a fan who asked the player to play next ipl

To advertise here,contact us