ഒടുവിൽ സിറാജിനെയും അഭിനന്ദിച്ച് ജയ് ഷാ; വിമർശനങ്ങൾക്ക് പിന്നാലെ എക്സ് പോസ്റ്റ്

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയാക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെയും അഭിനന്ദിച്ച് ജയ് ഷാ

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലെ വിജയവുമായി ടെസ്റ്റ് പരമ്പര സമനിലയാക്കിയതിന് പിന്നാലെ മുഹമ്മദ് സിറാജിനെയും അഭിനന്ദിച്ച് ജയ് ഷാ. ഓവലിലെ വിജയത്തിന് ശേഷമുള്ള എക്സ് പോസ്റ്റിൽ ആദ്യം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ എന്നിവരെ മാത്രമാണ് അഭിനന്ദിച്ചിരുന്നത്. ഇതോടെ വിമർശനങ്ങൾ ഉയർന്നു. തൊട്ടുപിന്നാലെ ഈ പോസ്റ്റിന് റീപ്ലേ പോസ്റ്റായി അദ്ദേഹം സിറാജിന് അഭിനന്ദങ്ങളുമായി എത്തുകയായിരുന്നു.

രണ്ടാം ഇന്നിങ്സിലെ അഞ്ചുവിക്കറ്റ് പ്രകടനം അടക്കം ഒമ്പത് വിക്കറ്റ് പ്രകടനം നടത്തിയ സിറാജാണ് ഇന്ത്യയെ ഓവലിൽ വിജയത്തിലേക്ക് നയിച്ചിരുന്നത്. എഡ്ജ്ബാസ്റ്റണിലെ ഇന്ത്യയിലെ ചരിത്ര വിജയത്തിന് പിന്നാലെ നടത്തിയ അഭിനന്ദന പോസ്റ്റിൽ ജയ് ഷാ സിറാജിനെ അവഗണിച്ചിരുന്നു.

അന്ന് ഏഴ് വിക്കറ്റുമായി തിളങ്ങിയ മുഹമ്മദ് സിറാജിനെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കാന്‍ ജയ് ഷാ തയാറായിരുന്നില്ല. ഇതിനെ ആരാധകര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Content Highlights: Jay Shah finally congratulates Siraj; x post after criticism

To advertise here,contact us