'റിവേഴ്‌സ് സ്വീപ്പ് കളിക്ക്, ഞാനൊന്ന് കാണട്ടേ!'; ഡക്കറ്റിനെ സ്ലെഡ്ജ് ചെയ്ത് ജയ്‌സ്വാള്‍, വീഡിയോ

ആദ്യം മടിച്ചുനിന്ന ഡക്കറ്റ് പിന്നീട് ജയ്‌സ്വാളിന് മറുപടിയുമായെത്തുകയും ചെയ്തു

ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ട് ബാറ്റര്‍ ബെന്‍ ഡക്കറ്റിനെ സ്ലെഡ്ജ് ചെയ്ത് ഇന്ത്യന്‍ താരം യശസ്വി ജയ്‌സ്വാള്‍. ഇന്ത്യന്‍ പേസര്‍മാര്‍ക്കെതിരെ കരുതലോടെ കളിക്കുന്നതിനിടെയാണ് ജയ്‌സ്വാള്‍ ഡക്കറ്റിനെ കേറി ചൊറിഞ്ഞത്. കുറച്ചുകൂടി ആക്രമിച്ചുകളിക്കാനാണ് ജയ്‌സ്വാള്‍ ഡക്കറ്റിനോട് ആവശ്യപ്പെടുന്നത്.

'ഇതല്ലല്ലോ നിങ്ങളുടെ ശരിക്കുമുള്ള കളി. നിങ്ങളുടെ കുറച്ചു ഷോട്ടുകള്‍ കാണട്ടെ. അതൊക്കെ കാണണമെന്ന് എനിക്ക് നല്ല ആഗ്രഹമുണ്ട്. സ്വീപും റിവേഴ്‌സ് സ്വീപുമൊക്കെ കളിച്ചു നോക്കു', എന്നായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞ്.

ആദ്യം മടിച്ചുനിന്ന ഡക്കറ്റ് പിന്നീട് ജയ്‌സ്വാളിന് മറുപടിയുമായെത്തുകയും ചെയ്തു. 'നീ പറയുന്നതു ഞാനെന്തിനു കേള്‍ക്കണം', എന്നായിരുന്നു ഇംഗ്ലണ്ട് താരത്തിന്റെ മറുപടി. ജയ്‌സ്വാളിന് പ്രോത്സാഹനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും സംഭാഷണത്തില്‍ ഇടപെടുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Your turn to subtitle this reel! ⬇️ #SonySportsNetwork #ENGvIND #NayaIndia #DhaakadIndia #TeamIndia #ExtraaaInnings | @ybj_19 pic.twitter.com/6QKL4370lR

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി അര്‍ധ സെഞ്ച്വറി നേടിയാണ് ഡക്കറ്റ് മടങ്ങിയത്. താരം 83 പന്തില്‍ 54 റണ്‍സെടുത്തു. 374 റണ്‍സാണ് ഇന്ത്യ ഇംഗ്ലണ്ടിനു മുന്നില്‍ ലക്ഷ്യം വച്ചത്. 35 റണ്‍സ് കൂടി വേണം ആതിഥേയര്‍ക്ക് ജയിക്കാന്‍. അതിനു മുന്‍പ് 4 വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ഇന്ത്യക്ക് ജയിക്കാം.

Content Highlights: IND vs ENG 5th Test: Heated exchange between Yashasvi Jaiswal and Ben Duckett

To advertise here,contact us