ഒരു മാസത്തോളം നീണ്ടുനിന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ആവേശകരമായ സമനിലയിലായിരിക്കുകയാണ്. ആദ്യ ടെസ്റ്റും മൂന്നാം ടെസ്റ്റും ഇംഗ്ലണ്ട് ജയിച്ചപ്പോൾ രണ്ടാം ടെസ്റ്റും അഞ്ചാം ടെസ്റ്റും ഇന്ത്യ ജയിച്ചു. നാലാം ടെസ്റ്റ് സമനിലയായി. അങ്ങനെ പരമ്പര 2 -2 ന്റെ സമനിലയിലെത്തി.
അതേ സമയം പല ഇതിഹാസങ്ങളും ഈ ടെസ്റ്റ് പരമ്പരയുടെ നില പ്രവചിച്ചിരുന്നു. ഇതിഹാസങ്ങളുടെ അടക്കം എല്ലാവരുടെയും പ്രവചനങ്ങൾ തെറ്റിയപ്പോൾ കൃത്യമായി വന്നത് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ദിനേശ് കാർത്തിക്കിന്റെ മാത്രമായിരുന്നു.
ഇംഗ്ലണ്ട് മുന് നായകന് നാസര് ഹുസൈൻ പ്രവചിച്ചത് 3-1ന് ഇംഗ്ലണ്ട് പരമ്പര നേടുമെന്നായിരുന്നു. മുന് നായകൻമാരായ അലിസ്റ്റര് കുക്കും മൈക്കല് വോണും ഇംഗ്ലണ്ട് 3-1ന് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചു. ഇന്ന് ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില് മൂന്ന് പേരുടെയും പ്രവചനം യാഥാര്ത്ഥ്യമാകുമായിരുന്നു.
ഇംഗ്ലണ്ട് താരമായ ജോസ് ബട്ലറും മുന് താരം ഗ്രെയിം സ്വാനും 4-1ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്ന് പ്രവചിച്ചപ്പോള് ദക്ഷിണാഫ്രിക്കൻ ബൗളിംഗ് ഇതിഹാസം ഡെയ്ല് സ്റ്റെയിനിന്റെയും മുന് ഇന്ത്യൻ താരം ആകാശ് ചോപ്രയുടെയും പ്രവചനം 3-2ന് ഇംഗ്ലണ്ട് ജയിക്കുമെന്നായിരുന്നു. മുന് ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡാകട്ടെ ഒരു പടി കൂടി കടന്ന് 4-0ന് ഇംഗ്ലണ്ട് പരമ്പര ജയിക്കുമെന്നാണ് പ്രവചിച്ചത്.
ഇന്ത്യ പരമ്പര ജയിക്കുമെന്ന് പ്രവചിച്ചത് മുന് ഓസ്ട്രേലിയന് നായകന് മൈക്കല് ക്ലാര്ക്കായിരുന്നു. 3-2ന് ഇന്ത്യ പരമ്പര നേടുമെന്നായിരുന്നു ക്ലാര്ക്കിന്റെ പ്രവചനം.
Content Highlights: