'അവരെല്ലാം നല്ല സാമ്പത്തികമുള്ളവർ, സ്ലോ ഓവർ റേറ്റിന് പിഴ ഈടാക്കിയിട്ട് കാര്യമില്ല'; മൈക്കൽ വോൺ

സ്ലോ ഓവർ റേറ്റുമായി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.

ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കിടെ ഏറ്റവും കൂടുതൽ വിവാദമായ ഒന്നായിരുന്നു ഇരു ടീമുകളുടെയും കുറഞ്ഞ ഓവർ നിരക്ക്. ഇപ്പോഴിതാ സ്ലോ ഓവർ റേറ്റുമായി പ്രസ്താവനയുമായി എത്തിയിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ.

കുറഞ്ഞ ഓവർനിരക്ക് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് ക്യാപ്റ്റൻമാർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ലെന്ന് ക്രിക്കറ്റ് താരങ്ങളെല്ലാം സാമ്പത്തികമായി ഉന്നത നിലയിലുള്ളവരാണെന്നും നല്ല വരുമാനമുള്ള ഇവർക്ക് പിഴശിക്ഷ നൽകുന്നതുകൊണ്ട് കാര്യമില്ലെന്ന് മൈക്കൽ വോൺ അഭിപ്രായപ്പെട്ടു.

ലോഡ്സ് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം 75 ഓവർ മാത്രം കളി നടന്ന സാഹചര്യത്തിലായിരുന്നു വോണിന്റെ പ്രതികരണം. മത്സരത്തിന്റെ ആദ്യ ദിനവും 83 ഓവർ മാത്രമാണ് കളി നടന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ട് നഷ്ടമായത് 23 ഓവറുകളാണ്. പിഴശിക്ഷ നൽകുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. ഈ കളിക്കാരെല്ലാം സാമ്പത്തികമായി ഉയർന്ന നിലയിലുള്ളവരാണ്. അവരിൽനിന്ന് പിഴ ഈടാക്കുന്നതുകൊണ്ട് എന്തെങ്കിലും ഗുണം കിട്ടുമോ? സംശയമാണ്, മൈക്കൽ വോൺ പറഞ്ഞു.

ടെസ്റ്റ് മത്സരങ്ങളിൽ ഒരു ദിവസം 90 ഓവർ പൂർത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും, എന്തുകൊണ്ടാണ് ടീമുകൾക്ക് അതിനു സാധിക്കാതെ പോകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് വോൺ അഭിപ്രായപ്പെട്ടു. ആദ്യത്തെ നാലു ദിവസം സ്ഥിരമായി ഈ പ്രശ്നം ഉണ്ടെങ്കിലും, മത്സരം അഞ്ചാം ദിനത്തിലേക്കു കടന്നാൽ 90 ഓവർ പൂർത്തിയാക്കാൻ ടീമുകൾക്ക് വിഷമമില്ലെന്നും വോൺ ചൂണ്ടിക്കാട്ടി.

Content Highlights: 'Don't think fines work. These lads are quite rich': Michael Vaughan slams slow over-rate

To advertise here,contact us