രണ്ട് വർഷത്തിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആറാം ടെസ്റ്റ് ക്യാപ്റ്റൻ; സിംബാബ്‌വെക്കെതിരെ മൾഡർ നയിക്കും

രണ്ട് വർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആറാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി വിയാൻ മൾഡർ.

രണ്ട് വർഷത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആറാമത്തെ ടെസ്റ്റ് ക്യാപ്റ്റനായി വിയാൻ മൾഡർ. പരിക്കേറ്റ കേശവ് മഹാരാജിന് പകരമാണ് വിയാൻ മൾഡർ ക്യാപ്റ്റനായെത്തിയത്.

ഓസീസിനെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്മാരായതിന് ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയായിരുന്നു സിംബാബ്‌വെക്കെതിരായിട്ടുള്ളത്. ക്യാപ്റ്റൻ ടെംബ ബാവുമ പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ കേശവ് മഹാരാജിനെ ക്യാപ്റ്റനാക്കി. എന്നാൽ ആദ്യ മത്സരത്തിൽ താരത്തിന് പരിക്കേറ്റു.

ഇതോടെ രണ്ടാം ടെസ്റ്റിൽ മൾഡറിനെ ക്യാപ്റ്റനാക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്ക 328 റൺസിന്റെ കൂറ്റൻ ജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്സിൽ ലഞ്ചിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് നേടിയിട്ടുണ്ട്.

Content Highlights:Wiaan Mulder becomes sixth South African Test captain in last two seasons

To advertise here,contact us