ഐപിഎല്ലിൽ സൺറൈസേഴ്സിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിജയം, KKRനെതിരെ ചരിത്ര നേട്ടം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 110 റൺസിനാണ് സൺറൈസേഴ്സ് പരാജയപ്പെടുത്തിയത്

icon
dot image

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 110 റൺസിന് തകർക്കുമ്പോൾ സൺറൈസേഴ്സ് കുറിച്ചത് ചരിത്ര നേട്ടം. ഐപിഎൽ ചരിത്രത്തിൽ റൺസടിസ്ഥാനത്തിൽ സൺറൈസേഴ്സ് നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയമാണിത്. 2019ൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെ നേടിയ 118 റൺസിന്റെ വിജയമാണ് സൺറൈസേഴ്സിന്റെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം.

ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 278 റൺസെടുത്തു. 39 പന്തിൽ പുറത്താകാതെ 105 റൺസ് നേടിയ ഹെൻ‍റിച്ച് ക്ലാസസനും 40 പന്തിൽ 76 റൺസെടുത്ത ട്രാവിസ് ഹെഡുമാണ് സൺറൈസേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 18.4 ഓവറിൽ 168 റൺസിൽ എല്ലാവരും പുറത്തായി.

2019ൽ റോയൽ ചലഞ്ചേഴ്സിനെതിരായി നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 231 റൺസെടുത്തു. 114 റൺസെടുത്ത ജോണി ബെയർസ്റ്റോ, പുറത്താകാതെ 100 റൺസെടുത്ത ഡേവിഡ് വാർണർ എന്നിവരുടെ പ്രകടനമാണ് അന്ന് സൺറൈസേഴ്സിന് മികച്ച സ്കോർ നേടി നൽകിയത്. മറുപടി ബാറ്റിങ്ങിൽ റോയൽ ചലഞ്ചേഴ്സിന് 19.5 ഓവറിൽ 113 റൺസിലെത്താനെ സാധിച്ചുള്ളു.

Content Highlights: Second-biggest win for SRH in IPL history

To advertise here,contact us
To advertise here,contact us
To advertise here,contact us