IPL 2025: പർപ്പിൾ ക്യാപ് തിരിച്ചുപിടിച്ച് പ്രസിദ്ധ്; ഹേസൽവുഡിന് ഇന്ന് അവസരം

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം ജോഷ് ഹേസൽവുഡിനെ മറികടന്നാണ് പ്രസിദ്ധ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ കൂടുതൽ വിക്കറ്റെടുത്തവർക്കായുള്ള പർപ്പിൾ ക്യാപ് നേടുന്നതിനുള്ള പോരാട്ടത്തിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം പ്രസിദ്ധ് കൃഷ്ണ വീണ്ടും ഒന്നാമത്. ഇന്നലെ നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റുകൾ നേടിയാണ് പ്രസിദ്ധ് സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്തിയത്. 10 മത്സരങ്ങളിൽ നിന്നായി 19 വിക്കറ്റുകളാണ് പ്രസിദ്ധിന്റെ നേട്ടം.

റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു താരം ജോഷ് ഹേസൽവുഡിനെ മറികടന്നാണ് പ്രസിദ്ധ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനായത്. 10 മത്സരങ്ങൾ കളിച്ച ഹേസൽവുഡ് 18 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയാൽ ഹേസൽവുഡിന് വീണ്ടും പർപ്പിൾ ക്യാപ് പോരാട്ടത്തിൽ ഒന്നാമതെത്താം.

മുംബൈ ഇന്ത്യൻസ് താരം ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ മൂന്നാമൻ. 11 മത്സരങ്ങളിൽ നിന്നായി ബോൾട്ട് 16 വിക്കറ്റുകൾ സ്വന്തമാക്കി കഴിഞ്ഞു. 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടി ചെന്നൈ സൂപ്പർ കിങ്സിന്റെ നൂർ അഹമ്മദ് നാലാമതുണ്ട്. മറ്റൊരു ചെന്നൈ താരമായ ഖലീൽ അഹമ്മദാണ് പട്ടികയിൽ അഞ്ചാമൻ. 10 മത്സരങ്ങളിൽ നിന്ന് ഖലീൽ 14 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്.

Content Highlights: Prasidh Krishna lead IPL 2025 Purple Cap table

To advertise here,contact us