ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഗൂഗിള്‍ ചെയ്ത 'പോണ്‍സ്റ്റാര്‍ മാര്‍ട്ടീനി' ! ട്രന്‍ഡിങ് ലിസ്റ്റിലെ താരം

ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ റെസിപികളില്‍ ഒന്നാം സ്ഥാനം ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഇഡ്‌ലിയാണ്

ഇത്തിരി മധുരം, ഇത്തിരി പുളിപ്പ്… നല്ല മണമുള്ള ഫ്രഷ് പോണ്‍സ്റ്റാര്‍ മാര്‍ട്ടീനിയെ കുറിച്ച് കേട്ടിട്ടുണ്ടോ? ചേരുവകള്‍ കൃത്യമായി ചേര്‍ത്താല്‍ മാത്രമേ ഈ പാനീയത്തിന്റെ രുചി കൃത്യമായി ആസ്വദിക്കാന്‍ കഴിയുവത്രേ. പേര് കേള്‍ക്കുമ്പോള്‍ ഇതെന്താ ഇങ്ങനൊരു പേരെന്ന് പലരും ചിന്തിച്ചേക്കാം.. പക്ഷേ രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള ഈ കോക്ക്‌ടെയില്‍ വീണ്ടും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഗൂഗിളിള്‍ പരതിയ റെസിപികളില്‍ ഒന്ന് ഇതിന്‍റേതാണെന്ന് ഗൂഗിള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.

വോഡ്ക്കാ ബേസ്ഡ് കോക്ക്‌ടെയ്‌ലാണിത്. ഇതിന്റെ പേരും കാണാനുള്ള പ്രത്യേകതയും രുചിയുമെല്ലാം ഈ കോക്ക്‌ടെയ്‌ലിനെ ജനപ്രിയമാക്കി. 2024ലെ ലിസ്റ്റിലും ഈ വിഭവം ഇടംപിടിച്ചിരുന്നു. മധുരമുള്ള പാഷന്‍ ഫ്രൂട്ട്, വാനില വോഡ്ക്ക, സ്പാര്‍ക്ക്‌ലിങ് പ്രോസെക്കോ എന്നിവയുടെ കൂട്ടാണ് ഈ കോക്ക്‌ടെയില്‍. അന്തരിച്ച ഡഗ്ലസ് ഏംഗ്രാ 1999ല്‍ സൗത്ത് ആഫ്രിക്കയിലെ കേപ്പ്ടൗണില്‍ വച്ചാണ് ഈ മിക്‌സ് ആദ്യമായി ഉണ്ടാക്കുന്നത്. ഇതിന് അദ്ദേഹം മാവേറിക്ക് മാര്‍ട്ടിനി എന്നാണ് ആദ്യം നല്‍കിയിരുന്ന പേര്. എന്നാല്‍ പേര് മാറ്റിയതോടെയാണ് ഇത് ജനപ്രിയമായി തുടങ്ങിയത്.

2000ത്തിന്റെ തുടക്കത്തില്‍ ഉണ്ടാക്കാന്‍ ആരംഭിച്ച ഒരു പാനീയം ഇന്നും ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നതിന് പ്രധാന കാരണം അതിന്റെ പേര് തന്നെയാണെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ റെസിപികളില്‍ ഒന്നാം സ്ഥാനം ദക്ഷിണേന്ത്യന്‍ ഭക്ഷണമായ ഇഡ്‌ലിക്കാണ്. ഇഡ്‌ലിക്കും പോണ്‍സ്റ്റാര്‍ മാര്‍ട്ടിനിക്കും പുറമേ, തേക്കുവ, ഉഗാഡി പച്ചഡി, ബീറ്റ്‌റൂട്ട് കഞ്ഞി, തിര്‌വാതിരൈ കളി, യോക്ക്‌ഷൈയര്‍ പുഡിങ്, ഗോണ്ട് കാതിര, കൊഴക്കട്ട എന്നിവയുടെ റസിപിയും തിരഞ്ഞവര്‍ ഏറെയാണ്.

Content Highlights: Let's know about Pornstar martini which is searched by Indians

To advertise here,contact us