ബോളിവുഡ് സൂപ്പർസ്റ്റാർ വീട്ടുജോലിക്കാർക്ക് ദീപാവലി ബോണസായി നൽകിയത് 10,000 രൂപ;നാണമില്ലേയെന്ന് കമന്റുകൾ!

ഏഴ് ലക്ഷത്തിധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തിയത്

ബോളിവുഡ് സൂപ്പർസ്റ്റാർ വീട്ടുജോലിക്കാർക്ക്  ദീപാവലി ബോണസായി നൽകിയത് 10,000 രൂപ;നാണമില്ലേയെന്ന് കമന്റുകൾ!
dot image

ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറായ അമിതാഭ് ബച്ചന്റെ ജീവനക്കാരന്‍റേത് എന്ന പേരില്‍

പ്രചരിക്കുന്ന വീഡിയോയ്ക്ക് വന്‍ വിമര്‍ശനം. ദീപാവലി ദിനത്തോട് അനുബന്ധിച്ച് അമിതാഭ് ബച്ചന്‍ വീട്ടുജോലിക്കാര്‍ക്കും മറ്റും നല്‍കിയ ബോണസിനെ കുറിച്ചാണ് ജീവനക്കാരനെന്ന് അവകാശപ്പെടുന്ന ഒരാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്. ഈ ബോണസ് കുറഞ്ഞ് പോയെന്നാണ് നടനെതിരെ പലരും വിമര്‍ശനം ഉന്നയിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ വൈറലായ വീഡിയോയില്‍, അമിതാഭ് ബച്ചന്റേതെന്ന് അവകാശപ്പെടുന്ന വീടിന് മുന്നില്‍ നിന്ന് ഒരാൾ മറ്റൊരു ചെറുപ്പക്കാരനോട് സംസാരിക്കുന്നതായി കാണാം. ബിക്കാജി എന്ന ബ്രാന്‍ഡിന്റെ പലഹാര പൊതിക്കൊപ്പം ഒരു എന്‍വലപ്പും യുവാവ് കൈയ്യില്‍ കരുതിയിട്ടുണ്ട്. 'ഇത് അമിതാഭ് ബച്ചന്റെ വീട്ടില്‍ നിന്ന് തന്നതാണോ ?' എന്ന് വീഡിയോ എടുക്കുന്ന ആള്‍ ചോദിക്കുമ്പോള്‍ അതേ എന്ന് യുവാവ് പറയുന്നതായി കാണാം. ശേഷം പണവും ലഭിച്ചോ എന്ന് വീഡിയോ എടുക്കുന്നയാള്‍ ചോദിച്ചു. 10,000 രൂപയും പലഹാരത്തിനൊപ്പം ലഭിച്ചെന്ന് യുവാവ് പറയുന്നു. വീഡോയ്ക്ക് താഴെ ബോളിവുഡിന്റെ ഏറ്റവും വലിയ താരം അദ്ദേഹത്തിന്റെ വീട്ടുജോലിക്കാര്‍ക്കും അംഗരക്ഷകര്‍ക്കും 10,000 രൂപ നല്‍കിയിരിക്കുന്നു എന്ന് ക്യാപ്ഷന്‍ നല്‍കിയിട്ടുണ്ട്.

പ്രതികരണങ്ങള്‍

Amitabh bachan and family

ഏഴ് ലക്ഷത്തിധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് താഴെ നിരവധിപേരാണ് പ്രതികരണങ്ങളുമായെത്തിയത്. ചിലര്‍ പ്രവര്‍ത്തിയെ സ്വാഗതം ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ നല്‍കിയ ബോണസ് കുറഞ്ഞ് പോയെന്ന് പറയുന്നു. 'ബിക്കാജിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അമിതാഭ് ബച്ചന്‍ അദ്ദേഹത്തിന് ഫ്രീയായി കിട്ടിയ പലഹാര പൊതികളാണ് വിതരണം ചെയ്തിരിക്കുന്നത്' ഒരാള്‍ പറഞ്ഞു. 'പതിനായിരം രൂപയേ ഉള്ളോ നാണക്കേട്' മറ്റൊരാള്‍ പറഞ്ഞു. 'തീര്‍ച്ചയായും അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമായിരുന്നു'വെന്നും കമന്‍റുകളിലുണ്ട്.

Content Highlights- Bollywood superstar gives Rs 10,000 as Diwali bonus to domestic workers

dot image
To advertise here,contact us
dot image