'32 കുത്തിവയ്പുകള്‍, 26,000 ഡോളര്‍'; ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കി യുവതി

2018 ല്‍ ആരംഭിച്ച ചിക്തസയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തി വെച്ചത്

പല തരത്തിലുള്ള സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും പ്രചാരമുള്ള കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. ചില സന്ദര്‍ഭങ്ങള്‍ ഈ സൗന്ദര്യ വര്‍ധക പ്രവര്‍ത്തനങ്ങള്‍ കണ്ടാൽ വിചിത്രമായി തോന്നാറുമുണ്ട്. അത്തരത്തില്‍ വിചിത്രമായ ഒരു സൗന്ദര്യവര്‍ധക ചികിത്സ നടത്തിയിരിക്കുകയാണ് ഒരു യുവതി. ലോകത്തിലെ ഏറ്റവും വലിയ ചുണ്ട് സ്വന്തമാക്കിയ ബള്‍ജീരിയ സ്വദേശിയായ ആന്‍ഡ്രിയ ഇവാനോവാ എന്ന യുവതിയെ പറ്റിയാണ് പറഞ്ഞു വരുന്നത്.

2018 ല്‍ ആരംഭിച്ച ചികിത്സയിലൂടെ 32 ഹൈഡ്രോണിക് ആസിഡ് സിറിഞ്ചുകളാണ് ആന്‍ഡ്രിയ ചുണ്ടില്‍ കുത്തിവെച്ചത്. 26,000 ഡോളറോളം രൂപയാണ് ആന്‍ഡ്രിയ ഇതിനായി ചെലവഴിച്ചത്. സൈക്കോളജി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രിയ തനിക്ക് ഈ മാറ്റം വഴി ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന് അറിഞ്ഞിട്ട് തന്നെയാണ് താന്‍ ഈ തീരുമാനം എടുത്തതെന്നും പറയുന്നു. 'എന്റെ പ്രണയ ജീവിതത്തെ ഇത് ബാധിച്ചേക്കാമെന്ന് അറിയാം എന്നാലും ഞാനിത് തിരഞ്ഞെടുക്കുന്നു. ചെറുപ്പം മുതല്‍ ഞാന്‍ വ്യത്യസ്തമായ മാറ്റങ്ങള്‍ വരുത്താന്‍ ഇഷ്ടപ്പെടുന്നയാളാണ്.' ആന്‍ഡ്രിയ പറഞ്ഞു.

തന്റെ ഈ രൂപ മാറ്റത്തില്‍ കൂട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമില്ലായെന്നും താനൊരു പ്രായപൂര്‍ത്തിയായ വ്യക്തിയാണ്. തന്റെ ശരീരത്തില്‍ എന്തൊക്കെ മാറ്റം വരുത്തണമെന്ന് തീരുമാനിക്കാന്‍ അവകാശമുണ്ടെന്നും ആന്‍ഡ്രിയ പറയുന്നു. ഫില്ലേഴ്‌സ് ഉപയോഗിക്കുന്നതിന് മുന്‍പുള്ള ആന്‍ഡ്രിയയുടെ ചുണ്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Content Highlights- '32 injections, $26,000': Woman gets world's biggest lips

To advertise here,contact us