സ്വർണവില റെക്കോർഡില്‍ നിന്നും താഴേക്ക്: 1680 രൂപയുടെ ഇടിവ്; എങ്കിലും ആശ്വസിക്കാനായില്ലെന്ന് വിദഗ്ധർ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. 1680 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്

1 min read|22 Jan 2026, 10:55 am

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് അല്‍പ്പം ഇടിവ്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റ ദിവസം തന്നെ മൂന്നും നാലും പ്രാവശ്യമായി വര്‍ധിച്ച് നിന്ന വില ഇന്നലെ ഉച്ചയോടുകൂടി കുറയുന്ന കാഴ്ചയാണ് നാം കണ്ടത്. ഇന്നലെ ഏറ്റവും ഉയര്‍ന്ന വില 22 കാരറ്റ് 1 ഗ്രാമിന് 14,415 രൂപയും പവന് 1,15,320 രൂപയും ആയിരുന്നു. ചരിത്ര നിലവാരത്തിലാണ് വില കുതിച്ചുകയറിയത്. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വില അല്‍പ്പമൊന്ന് കുറഞ്ഞു.

വൈകുന്നേരം 4.30 ക്ക് ശേഷം ഗ്രാമിന് 60 രൂപ കുറഞ്ഞ് 14,355 രൂപയും പവന് 840 രൂപ കുറഞ്ഞ് 1,14,840 രൂപയിലും എത്തിയിരുന്നു. ഇന്നും വിലയില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിലയില്‍ തല്‍കാലം അല്‍പം കുറവുണ്ടെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്നും വലിയ വിലക്കുറവുണ്ടാകാനിടയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വില കുതിക്കാന്‍ തുടങ്ങിയതോടുകൂടി സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്. ഇത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

ഇന്നത്തെ സ്വര്‍ണവില

കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14,145 രൂപയും പവന് 1,13,160 രൂപയുമാണ്. ഗ്രാമിന് 210 രൂപയും പവന് 1,680 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റിന് 1 ഗ്രാമിന് 11,625 രൂപയും ഗ്രാമിന് 93,000 രൂപയുമാണ് വിപണിവില. ഇന്നലെ ഗ്രാമിന് 1,795 രൂപയും പവന് 1,14,840 രൂപയുമായിരുന്നു. വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരു ഗ്രാമിന് 325 രൂപയും 10 ഗ്രാമിന് 3,250 രൂപയുമാണ് വിപണി വില.

ജനുവരി മാസത്തെ സ്വര്‍ണവില

ജനുവരി 1 - 99,040

ജനുവരി 2 - 99,880

ജനുവരി 3 - 99,600

ജനുവരി 4 - 99,600

ജനുവരി 5 - 1,01,360

ജനുവരി 6 - 1,01,800

ജനുവരി 7 - 1,01,400

ജനുവരി 8 - 1,01,200

ജനുവരി 9 - 1,02,160

ജനുവരി 10 - 1,03,000

ജനുവരി 11 - 1,03,000

ജനുവരി 12 - 1,04,240

ജനുവരി 13 - 1,04,520

ജനുവരി 14 - 1,05,600

ജനുവരി 15 - 1,05,000

ജനുവരി 16 - 1,05,160

ജനുവരി 17 - 1,05,440

ജനുവരി 18 - 1,05,440

ജനുവരി 19 - 1,07,240

ജനുവരി 20 - 1,09,840

ജനുവരി 21 - 1,14,840

Content Highlights :Gold prices in the state have seen a huge drop of Rs 1,680 today.

To advertise here,contact us