സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശ തന്നെ; സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്

1 min read|06 Jan 2026, 10:21 am

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 440 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്നലെ മൂന്ന് തവണ കൂടിയതിന്‍റെ തുടർച്ചയായിട്ടാണ് ഇന്നും വില വര്‍ധിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിലെ വില വര്‍ധനവും ഇന്ത്യന്‍ വിപണിയുടെ മൂല്യം ഇടിഞ്ഞതും വില വര്‍ധിക്കാന്‍ കാരണമായി. വെനസ്വേല-യുഎസ് പ്രതിസന്ധിയാണ് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കുത്തനെ കൂടാന്‍ പ്രധാന കാരണം.

ഇന്നത്തെ സ്വര്‍ണവില

ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് 101,800 രൂപയാണ് വില. കഴിഞ്ഞദിവസം മൂന്ന് തവണ കൂടി 101,360 ല്‍ എത്തിനില്‍ക്കുകയായിരുന്നു. 1,760 രൂപയുടെ വര്‍ധനവാണ് ഇന്നലെ ഉണ്ടായത്. ഇന്ന് വീണ്ടും 440 രൂപ വര്‍ധിച്ചിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണം ഗ്രാം വില 12725 രൂപയാണ് .ഇന്നലെ 12,670 രൂപയായിരുന്നു. 55 രൂപയുടെ വ്യത്യാസമാണ് ഗ്രാം വിലയില്‍ ഉണ്ടായത്. 18 കാരറ്റ് പവന് ഇന്നത്തെ വിപണിവില 84,520 രൂപയും ഗ്രാമിന് 10565 രൂപയുമാണ്. വെള്ളിവിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 225 രൂപയും 10 ഗ്രാമിന് 2250 രൂപയാണ്. രാജ്യാന്തര വിപണിയില്‍ ഇന്നലെ 4372 ഡോളറായിരുന്നെങ്കില്‍ ഇന്ന് 4451 ഡോളറായി വര്‍ധിച്ചിട്ടുണ്ട്.

ജനുവരി മാസത്തെ സ്വര്‍ണവില

  • ജനുവരി 122 കാരറ്റ് ഗ്രാം വില 12,38022 കാരറ്റ് പവന്‍ വില 99,040 രൂപ18 കാരറ്റ് ഗ്രാം വില - 10,12918 പവന്‍ വില - 81,032 രൂപജനുവരി 222 കാരറ്റ് ഗ്രാം വില 12,48522 കാരറ്റ് പവന്‍ വില 99,880 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 82,120 രൂപജനുവരി 322 കാരറ്റ് ഗ്രാം വില 12,45022 കാരറ്റ് പവന്‍ വില 99,600 രൂപ18 കാരറ്റ് ഗ്രാം വില - 10,265 രൂപ18 പവന്‍ വില - 81,880 രൂപ
  • ജനുവരി 5രാവിലെ22 കാരറ്റ് ഗ്രാം വില 12,59522 കാരറ്റ് പവന്‍ വില 100,760 രൂപ18 കാരറ്റ് ഗ്രാം വില - 10455 രൂപ18 പവന്‍ വില - 83,640 രൂപ
  • ഉച്ചകഴിഞ്ഞ്22 കാരറ്റ് ഗ്രാം വില 12,67022 കാരറ്റ് പവന്‍ വില 1,01,360 രൂപ18 കാരറ്റ് ഗ്രാം വില - 10520 രൂപ18 പവന്‍ വില - 84,160 രൂപ

കേരളത്തിലെ സ്വര്‍ണാഭരണ വിപണി 2000 മുതല്‍ 2025 വരെ വലിയ മാറ്റങ്ങളിലൂടെയാണ് കടന്നുവന്നത്.1990കളിലെ തുടക്കത്തില്‍ തന്നെ സ്വര്‍ണ്ണത്തിനുമേലുളള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തതോടുകൂടിയാണ് സ്വര്‍ണ്ണവിപണി പുതിയൊരു തുടക്കത്തിന് നാന്ദി കുറിച്ചത്. 2000-ല്‍ പവന്‍ വില 3212 രൂപയായിരുന്നത് 2025 ലെത്തിയപ്പോള്‍ 100,000 രൂപയ്ക്ക് മുകളിലായി ഉയര്‍ന്നു. ആഗോള വിപണിയിലെ വിലക്കയറ്റം, രാജ്യാന്തര സംഘര്‍ഷങ്ങള്‍, നിക്ഷേപകരുടെ ആവശ്യം എന്നിവയാണ് ഈ വര്‍ദ്ധനവിന് കാരണം.

സ്വര്‍ണവിലയിലെ പ്രധാന മാറ്റങ്ങള്‍

2005: പവന്‍ വില 5000 രൂപ കടന്നു2010: പവന്‍ വില 12,280 രൂപ2015: പവന്‍ വില 19,760 രൂപ2020: പവന്‍ വില 32,000 രൂപ2023: പവന്‍ വില 44,000 രൂപ2025: പവന്‍ വില 102,000 രൂപ

Content Highlights : Gold prices in the state also witnessed a huge increase in the second week of the New Year. There was an increase of Rs 440 on January 6.

To advertise here,contact us