ട്രെയിന്‍ യാത്രയ്ക്കിടെ സ്‌റ്റേഷന്‍ മാറി ഇറങ്ങിയാല്‍ സൗജന്യ റിട്ടേണ്‍ പാസ് ലഭിക്കുമോ?

തെറ്റായ സ്‌റ്റേഷനില്‍ അബദ്ധത്തില്‍ ഇറങ്ങിയാല്‍

ട്രെയിന്‍ യാത്രയ്ക്കിടയില്‍ അബദ്ധത്തില്‍ സ്റ്റേഷന്‍ മാറി ഇറങ്ങിയാലോ?. അങ്ങനെയൊരു സാഹചര്യത്തില്‍ എന്ത് ചെയ്യുമെന്ന് ചിന്തിട്ടിട്ടുണ്ടോ?. തെറ്റിദ്ധാരണയോ തിടുക്കമോ കാരണം തെറ്റായ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ അത്തരമൊരു സാഹചര്യത്തില്‍ എത്രയും വേഗം ആവശ്യമായ നടപടി സ്വീകരിക്കേണ്ടതുണ്ട്.

അബദ്ധം സംഭവിച്ചാല്‍ എന്ത് ചെയ്യണം

തെറ്റായ സ്റ്റേഷനില്‍ ഇറങ്ങിയാല്‍ എത്രയും വേഗം സ്റ്റേഷന്‍ മാസ്റ്ററുമായി ബന്ധപ്പെടുക. സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുകയും ടിക്കറ്റ് കാണിക്കുകയും ചെയ്യുക. റെയില്‍വേ ചട്ടങ്ങള്‍ പ്രകാരം സാഹചര്യം മനസ്സിലാക്കിക്കഴിഞ്ഞാല്‍ സ്റ്റേഷന്‍ മാസ്റ്ററിന് നിങ്ങളെ സഹായിക്കാനാകും.

സ്റ്റേഷന്‍ മാസ്റ്ററിന് സൗജന്യ റിട്ടേണ്‍ പാസ് നല്‍കാന്‍ കഴിയുമോ?

തെറ്റായ അറിയിപ്പ് കാരണം ഒരു യാത്രക്കാരന്‍ തെറ്റായ സ്റ്റേഷനില്‍ അബദ്ധവശാല്‍ ഇറങ്ങിപ്പോയാല്‍ ടിക്കറ്റ് പരിശോധിച്ച ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സൗജന്യ റിട്ടേണ്‍ ജേര്‍ണി പാസോ കറസ്‌പോണ്ടിംഗ് മെമ്മോയോ നല്‍കാവുന്നതാണ്. ഇത് യാത്രക്കാരനെ അയാളുടെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിച്ചേക്കാം.

പാസിന്റെ സഹായത്തോടെ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകുമോ?

സ്റ്റേഷന്‍ മാസ്റ്റര്‍ പാസ് നല്‍കിയാല്‍ അടുത്ത ട്രെയിനില്‍ കയറുമ്പോള്‍ അത് ടിടിഇയെ കാണിക്കണം. റെയില്‍വേ നിയമങ്ങളും പാസിന്റെ വ്യവസ്ഥകളും അനുസരിച്ച് യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ മുന്നോട്ട് പോകാനോ തിരികെ വരാനോ അനുവാദമുണ്ടാകാം. എങ്കിലും പാസോ അനുമതിയോ ഇല്ലാതെ ഒരു ട്രെയിനിലും യാത്ര ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം യാത്രക്കാരന് പിഴ ചുമത്തിയേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തെറ്റായ സ്റ്റേഷനില്‍ ഇറങ്ങുമ്പോഴെല്ലാം ഈ പാസ് ലഭിക്കുമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തെറ്റാണ്. നിര്‍ദ്ദിഷ്ട സംഭവത്തിന്റെയും ടിക്കറ്റ് പരിശോധനയുടെയും അടിസ്ഥാനത്തിലാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇത്തരം പാസോ യാത്രാ അനുമതിയോ നല്‍കുന്നത്. ചില സാഹചര്യങ്ങളില്‍ ആവശ്യമെങ്കില്‍ നിങ്ങള്‍ ഒരു പുതിയ ടിക്കറ്റ് എടുക്കേണ്ടി വന്നേക്കാം.

Content Highlights :Can you get a free return pass if I get off at the wrong station during a train journey

To advertise here,contact us