ഒരു ദിവസം ലക്ഷക്കണക്കിന് ആളുകളാണ് യാത്രയ്ക്കായി ട്രെയിന്‍ ഗതാഗതത്തെ ആശ്രയിക്കുന്നത്. ഇത്രയധികം ഭാരമുളള ഈ ട്രെയിന്‍ വഹിച്ചുകൊണ്ട് പോകുന്ന അതിന്റെ ചക്രങ്ങളുടെ ഭാരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ട്രെയിന്‍ ചക്രങ്ങളുടെ ഭാരം, അവയുടെ ആയുസ്, നിര്‍മ്മാണം എന്നിവയെക്കുറിച്ച് കൂടുതലറിയാം.
ഇന്ത്യന്‍ സ്റ്റീല്‍ അതോറിയുടെ കണക്കനുസരിച്ച് എഞ്ചിനുകള്‍ക്കും കോച്ചുകള്‍ക്കും വ്യത്യസ്ത ഭാരങ്ങളുളള വീലുകളാണ് ഉള്ളത്. വീലിന്റെ ഭാരത്തിന് തീവണ്ടിയുടെ തരം അനുസരിച്ച് മാറ്റം ഉണ്ടാകും. MEMU/ EMU(Electric Multiple Unit) സബര്‍ബന്‍ ട്രെയിനുകള്‍ക്കാണ് ഏറ്റവും ഭാരമേറിയ ചക്രങ്ങള്‍ ഉളളത്.ഓരോന്നിനും 423 കിലോഗ്രാം ഭാരമുണ്ട്. സാധാരണ ട്രെയിന്‍ കോച്ച് ചക്രങ്ങള്‍ക്ക് 384-394 കിലോഗ്രാം ഭാരമുണ്ട്. ചുവന്ന LHB കോച്ച്(Link-Hofmann-Busch)വീലുകള്‍ക്ക് 326 കിലോഗ്രാം വരെ ഭാരമുണ്ടാകും. എഞ്ചിന് വീലുകള്‍ ഭാരം കൂടിയതും കൂടുതല്‍ കരുത്തുറ്റതുമാണ്. ഡീസല്‍ എഞ്ചിന് വീലുകള്‍ക്ക് ഏകദേശം 528 കിലോഗ്രാം ഭാരവും ഇലക്ട്രിക് എഞ്ചിന് വീലുകള്‍ക്ക് 554 കിലോഗ്രാം ഭാരവുമുണ്ട്.
മീറ്റര്‍ ഗേജ് ട്രെയിന്‍ ചക്രങ്ങളുടെ ഭാരം 144 കിലോഗ്രാം ആണ്. ഒരു കോച്ചിന് 8 ചക്രങ്ങള്‍ വീതമാണ് ഉള്ളത്.ചക്രങ്ങളുടെ സുരക്ഷ റെയില്‍വേയ്ക്ക് വളരെ പ്രധാനമായതുകൊണ്ട് ഓരോ 30 ദിവസത്തിലും അവ പരിശോധിക്കുകയും എന്തെങ്കിലും തകരാര്‍ കണ്ടെത്തിയാല്‍ അവ ഉടനടി അവ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുളള സ്റ്റീല്‍ കൊണ്ടാണ് ട്രെയിന്‍ ചക്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
എഞ്ചിനിലെ ഭാരമേറിയ ചക്രങ്ങള്‍ക്ക് പിന്നില്‍ ഒരു കാരണമുണ്ട്. എഞ്ചിന് തന്നെ മുഴുവന്‍ ട്രെയിനിനെയും വലിക്കണം. അതിനാല്‍, അതിന്റെ ചക്രങ്ങള്‍ക്ക് കോച്ചുകളേക്കാള്‍ ഭാരം കുറവാണെങ്കില്‍, അതിന് ഭാരമേറിയ ട്രെയിനിനെ വലിക്കാന്‍ കഴിയില്ല. അതിനാല്‍, ഒരു ട്രെയിന്‍ എഞ്ചിന്റെ ചക്രങ്ങള്‍ക്ക് കോച്ചുകളേക്കാള്‍ ഭാരം കൂടുതലാണ്.
Content Highlights :According to the Indian Steel Authority, engines and coaches have wheels of different weights.