ട്രെയിന്‍ യാത്രയില്‍ ബെര്‍ത്ത് ടിക്കറ്റ് കിട്ടിയില്ലേ? അവസാന നിമിഷവും ടിക്കറ്റ് കിട്ടാന്‍ വഴിയുണ്ട്

തത്കാല്‍ ടിക്കറ്റില്ലാതെ അവസാന നിമിഷവും ട്രെയിന്‍ ടിക്കറ്റ് ലഭിക്കാന്‍ എന്ത് ചെയ്യണം

ട്രെയിന്‍ യാത്ര പ്ലാന്‍ ചെയ്യുകയാണെങ്കില്‍ അവസാനനിമിഷം ട്രെയിന്‍ ടിക്കറ്റ് കിട്ടുന്നത് ബുദ്ധിമുട്ടുളള കാര്യമാണ്. എന്നാല്‍ ടിക്കറ്റ് ബുക്കിംഗിന്റെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും നിങ്ങള്‍ക്ക് ബെര്‍ത്ത് കിട്ടാന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗം ഉപയോഗിച്ച് ഏതൊക്കെ സീറ്റുകളാണ് ക്ലെയിം ചെയ്യാതെ കിടക്കുന്നതെന്ന് അറിയാന്‍ സാധിക്കും.

ബെര്‍ത്ത് സീറ്റ് എങ്ങനെ കണ്ടെത്താം

ട്രെയിന്‍ യാത്രയുടെ അന്തിമ ചാര്‍ട്ട് തയ്യാറാക്കിയ ശേഷവും പുറപ്പെടുന്നതിന് ഏകദേശം 4 മണിക്കൂര്‍ മുന്‍പ് ഒഴിവുളള ബെര്‍ത്തുകള്‍ കണ്ടെത്താന്‍ ഈ മാര്‍ഗ്ഗം നിങ്ങളെ സഹായിക്കും. ബുക്ക് ചെയ്യാനോ ക്ലെയിം ചെയ്യാനോ കഴിയുന്ന സീറ്റുകളാണ് ഇവ.

  • ആദ്യം IRCTC വെബ്‌സൈറ്റ് തുറക്കുക.
  • ഔദ്യോഗിക ഐആര്‍സിടിസി പോര്‍ട്ടലിലേക്കോ മൊബൈല്‍ ആപ്പിലേക്കോ പോവുക.
  • Charts / Vecancy എന്നതില്‍ ക്ലിക്ക് ചെയ്യുക.
  • ട്രെയിന്റെ വിശദാംശങ്ങള്‍ നല്‍കുക.
  • ട്രെയിന്‍ നമ്പറും ബോര്‍ഡിംഗ് സ്‌റ്റേഷനും നല്‍കുക.
  • ക്ലാസ് തിരഞ്ഞെടുക്കുക.
  • എസി / സ്‌ളീപ്പര്‍ ഇവയില്‍ ഏതാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക.
  • ഒഴിവുള്ള ബെര്‍ത്തുകള്‍ പരിശോധിക്കുക.( ഒഴിഞ്ഞ സീറ്റുകള്‍ പച്ച നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കും)
  • ഈ സീറ്റുകള്‍ ആപ്പുവഴി നേരിട്ട് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ ടിടിഇ യെ നേരില്‍ കണ്ട് സീറ്റ് ആവശ്യപ്പെടാം.

ശ്രദ്ധിക്കേണ്ട കാര്യം

ഈ സീറ്റുകള്‍ എപ്പോഴും ഭാഗീക ഒഴിവുകളാണ്. അതായത് ചില സ്‌റ്റേഷനുകളില്‍ മാത്രമേ അവ ഒഴിവുണ്ടാകൂ. (ഉദാഹരണത്തിന് സ്‌റ്റേഷന്‍ എ മുതല്‍ ബി വരെ ഒഴിഞ്ഞു കിടക്കുന്നു. പക്ഷേ അതിന് ശേഷം റിസര്‍വ്വ് ചെയ്തിരിക്കുന്നു). ബുക്ക് ചെയ്യുന്നതിന് മുന്‍പ് എപ്പോഴും സീറ്റിന്റെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.

Content Highlights :There is a way to help you get a berth even after the final chart of ticket booking is prepared.

To advertise here,contact us