റോഡ് അപകടങ്ങളില്‍നിന്ന് രക്ഷനേടാനായി ഹെല്‍മെറ്റ് ധരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ ഹെല്‍മെറ്റ് ധരിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകുമോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. ശരിക്കും ഹെല്‍മെറ്റും മുടികൊഴിച്ചിലും തമ്മില്‍ എന്തെങ്കിലും ബന്ധം ഉണ്ടോ? ഹെല്‍മെറ്റ് ധരിക്കുമ്പോള്‍ മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ എന്തൊക്കെ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്. അറിയാം.
ഇറുകിയ ഹെല്‍മെറ്റ് ധരിക്കുന്നത് 'ട്രാക്ഷന്‍ അലോപ്പീസി'യ്ക്ക് കാരണമാകും. മുടിയുടെ വേരുകളില്‍ നിരന്തരമുണ്ടാകുന്ന വലിച്ചിലും ഘര്‍ഷണവും മൂലമുണ്ടാകുന്ന മുടികൊഴിച്ചിലാണ് ട്രാക്ഷന്‍ അലോപ്പീസിയ. ഹെല്‍മെറ്റ് തലയില്‍ ഇറുകിയിരിക്കുമ്പോള്‍ അത് ചില ഭാഗങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്തുന്നു. കൂടാതെ ഹെല്മെറ്റിനുള്ളില് അടിഞ്ഞുകൂടുന്ന വിയര്‍പ്പ് , ചൂട് , എണ്ണ ഇവയൊക്കെ തലയോട്ടിയുടെ ആരോഗ്യത്തെ ബാധിക്കുകയും മുടികൊഴിച്ചിലിന് കാരണമാകുകയും ചെയ്യും.
ചില മുന്‍കരുതലുകളെടുത്താല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ എന്ന് വിദഗ്ധര്‍ പറയുന്നു.
Content Highlights : Does wearing a helmet cause hair loss? Things helmet wearers should pay attention to when it comes to hair protection