തന്റെ തള്ളവിരലിന്റെയും കാല്വിരലിന്റെയും മനോഹരമായ ഒരു ഫോട്ടോ ഓണ്ലൈനില് പങ്കുവച്ച യുവതിക്ക് നേരിടേണ്ടി വന്നത് വലിയ മാനസിക അസ്വസ്ഥതയാണ്. കാരണമെന്താണെന്നല്ലേ. യുവതിയുടെ കൈകാല് നഖങ്ങളില് കറുത്ത വരകള് ഉണ്ടായിരുന്നു. ചിത്രം ഗുരുതരമായ കാന്സര് രോഗത്തിന്റെ ലക്ഷണങ്ങള് കാണിക്കുന്നുവൊണ് പോസിറ്റിന് താഴെ വന്ന കമന്റുകള്. ഈ കമന്റ് കണ്ട് ആകെ ആശങ്കയിലായ യുവതിയോട് ഡോക്ടറെ കാണാന് പലരും ആവശ്യപ്പെടുകയും ചെയ്തു. തള്ളവിരലിന്റെയും പെരുവിരലിന്റെയും നഖങ്ങളുടെ ഫോട്ടോയാണ് യുവതി r/mildlyinteresting എന്ന പ്ലാറ്റ്ഫോമില് പോസ്റ്റ് ചെയ്തത്. ' this black lines on my thumb and my toe' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
ഹെല്ത്ത് ലൈന് റിപ്പോര്ട്ട് അനുസരിച്ച് നഖത്തിലൂടെ കടന്നുപോകുന്ന ഒരു കറുപ്പ് അല്ലെങ്കില് തവിട്ട് നിറമുള്ള വര 'മെലനോണിച്ചിയ' എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്. നഖത്തിലുണ്ടാകുന്ന ആഘാതം, പോഷകാഹാരക്കുറവ്, ചില മരുന്നുകള് കഴിക്കുന്നത് ഇങ്ങനെ നിരവധി ഘടകങ്ങളാണ് മെലനോണിച്ചിയ ഉണ്ടാകുന്നതിന് പ്രധാന കാരണം.
ഇരുണ്ട ചര്മ്മം ഉള്ളവരിലാണ് മെലനോണിച്ചിയ കൂടുതലായി കാണപ്പെടുന്നത്. ആഫ്രിക്കന്, ഏഷ്യന് രാജ്യങ്ങളിലുള്ളവരില് ഏകദേശം 70 ശതമാനം ആളുകള്ക്കും ഒന്നോ അതിലധികമോ നഖങ്ങളില് ഇതുണ്ടാകാന് സാധ്യതയുണ്ടെന്ന് ലണ്ടന് ഡെര്മറ്റോളജി സെന്റര് പറയുന്നു. എന്നിരുന്നാലും പ്രത്യേകിച്ച് ഒരു നഖത്തില് കാണപ്പെടുന്ന, ചിലപ്പോള് നഖത്തിനടിയില് വികസിക്കുന്ന ആക്രമണാത്മകമായ ചര്മ്മ കാന്സറായ 'സബംഗുവല് മെലനോമ' യുടെ സൂചകംകൂടിയാണിത്.
കാന്സറാണോ എന്ന് ഉറപ്പിക്കാന് നഖത്തിലെ ഇരുണ്ട വരകള്ക്ക് പുറമേ മറ്റ് ചില സൂചനകള്കൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഖം പിളരുക, പൊട്ടുക, അല്ലെങ്കില് രൂപമാറ്റം വരുക, നിറവ്യത്യാസമുണ്ടാവുക, നീര്വീക്കം, ചര്മ്മത്തില് നിന്ന് നഖം പൊളിഞ്ഞുപോരുക, മുഴകള്, രക്തസ്രാവം എന്നിവയുണ്ടാവുക എന്നതൊക്കെ മെലനോവയുടെ മറ്റ് ലക്ഷണങ്ങളാണ്. നഖത്തിലെ കറുത്ത വര ഒരേസമയം ഒന്നിലധികം നഖങ്ങളില് കാണപ്പെടുന്നത് കാന്സറിനെ സൂചിപ്പിക്കുന്നില്ലന്ന് ആരോഗ്യവിദഗ്ധര് ഊന്നി പറയുന്നു. ചര്മ്മകാന്സറുകള് വേഗത്തില് പടരുന്നവയായതുകൊണ്ട് രോഗത്തിന്റെ നേരത്തെയുളള കണ്ടെത്തല് നിര്ണായകമാണെന്നും ആരോഗ്യവിദഗ്ധര് ചൂണ്ടികാണിക്കുന്നു.
Content Highlights : In addition to dark lines on the nail, there are other signs to consider to confirm whether it is cancer.