ഇരട്ടകളുടെ ജനനം ഇരട്ടിയായോ? ജനനനിരക്ക് കുറയുമ്പോഴും ഒറ്റ പ്രസവത്തിൽ ഒന്നിൽ കൂടുതൽ കുട്ടികൾ! കാരണമെന്ത്?

ഒമ്പത് കുട്ടികൾ പോലും ഒറ്റ പ്രസവത്തിൽ ജനിക്കാം

ആഗോളതലത്തിൽ ജനനനിരക്ക് കുറയുമ്പോഴും ഇരട്ടക്കുട്ടികളുടെയും ട്രിപ്പ്‌ലറ്റ്‌സിന്റെയും എണ്ണം മുമ്പത്തേക്കാൾ കൂടുന്നുണ്ടെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഒന്നിൽ കൂടുതലായി ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ ഈ വർധനവ് ശ്രദ്ധയിൽപ്പെട്ടത്. ഇനിയും ട്വിന്നിങ് നിരക്ക് കൂടുമെന്നാണ് ഗവേഷണങ്ങൾ പ്രവചിക്കുന്നതും. മുൻ വർഷങ്ങളിൽ ഇരട്ടകളുടെ എണ്ണം മുഴുവൻ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരുന്നു.

എന്തുകൊണ്ടാണ് ഇരട്ടകളുടെ അല്ലെങ്കിൽ ഒന്നിൽ കൂടുതൽ കുട്ടികൾ ഒരുമിച്ച് ജനിക്കുന്ന നിരക്കിൽ ഉയർച്ച ഉണ്ടായതെന്ന് അറിയാമോ? പ്രായമായ ശേഷം സ്ത്രീകളില്‍ ഗർഭധാരണം നടക്കുന്നതാണ് ഇതിലൊരു കാരണമായി കണക്കാക്കുന്നത്. ഇതിനൊപ്പം ഫെർട്ടിലിറ്റി ചികിത്സമാർഗങ്ങൾ തേടുന്നതും ഇത്തരം ജനനങ്ങളെ സ്വാധീനിക്കുന്നുണ്ട്. ഒറ്റകുട്ടി ഉണ്ടാകുന്നത് പോലെ സാധാരണമായൊരു കാര്യമാണ് ഇരട്ടകളോ, ട്രിപ്‌ലെറ്റുകളോ ജനിക്കുന്നത്.

അറുപത് പ്രെഗ്നൻസികളിൽ ഒന്ന് ഒന്നിലേറ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു. മൾട്ടിപ്പിൾ ബർത്തായിരിക്കും, അതായത് ട്വിൻസ്, ട്രിപ്‌ലറ്റ്‌സ്(triplets), സെക്സ്റ്റുപ്‌ലറ്റ്‌സ്(ഒറ്റ പ്രസവത്തിൽ ആറു കുട്ടികൾ, sextupelets). രണ്ട് വ്യത്യസ്ത അണ്ഡങ്ങൾ ഒരേ സമയം ഫെർട്ടിലൈസ് ചെയ്യപ്പെടുമ്പോഴും, ഒരു ഫെർട്ടിലൈസ്ഡ് അണ്ഡം രണ്ടായി പിളരുമ്പോഴുമാണ് ഇരട്ടക്കുട്ടികൾ ഉണ്ടാകുന്നത്. ഹൈപ്പർ ഓവുലേഷൻ, അതായത് ഒരേസമയം ഒന്നിൽ കൂടുതൽ അണ്ഡങ്ങൾ ഉണ്ടായാലും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കാൻ കാരണമാകും. ആർത്തവചക്രത്തിലും ഹോർമോൺ പാറ്റേണിലും വയസുകൂടും തോറും വരുന്ന മാറ്റങ്ങൾ ഇത്തരം പ്രതിഭാസത്തിന് കാരണമാകും. ഒമ്പത് കുട്ടികൾ പോലും ഒറ്റ പ്രസവത്തിൽ ജനിക്കാം.

ഇംഗ്ലണ്ടിൽ നിന്നും വെയ്ൽസിൽ നിന്നുമുള്ള റിപ്പോർട്ടുകൾ പറയുന്നത് ഇരുപത് വയസിന് താഴെയുള്ള സ്ത്രീകരിൽ 2000പേരിൽ ഒരാൾക്ക് ഒറ്റപ്രസവത്തിൽ ഒന്നിൽകൂടുതൽ കുട്ടികൾ ജനിക്കാറുണ്ടെന്നാണ്. എന്നാൽ 35 മുതൽ 39 വരെ പ്രായമുള്ള സ്ത്രീകളിൽ ഇത് 57ൽ ഒരാളാണ്. 2050 മുതൽ 2100വരെ താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിൽ മൾട്ടിപ്പിൾ ബർത്ത് കൂടുമെന്നാണ് ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്.

1940 മുതൽ 1960 വരെ ആയിരം പ്രെഗ്നൻസിയിൽ 12 മുതൽ 13 ശതമാനമായിരുന്നു മൾട്ടിപ്പിൾ ബർത്ത്. 1960കളിൽ ഏകദേശം 26ാം വയസിൽ സ്ത്രീകൾ അമ്മമാരാകുമായിരുന്നു. ഇതിനാല്‍ ഒറ്റപ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കുറവായിരുന്നു. 1970കളിലും 80കളിലും വന്ധ്യകരണം നടത്തിയിരുന്നതിനാലും സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന സമയമായതിനാലും കുടുംബത്തിന്റെ വലിപ്പ്ം കുറഞ്ഞുവന്നു. ഇതോടെ സാധാരണപോലെ രണ്ടുകുട്ടികളിലേക്ക് ഒതുങ്ങി. സ്ത്രീകളില്‍ പലരും ഇരുപതുകളുടെ മധ്യത്തിൽ തന്നെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നതിനാൽ ആയിരം പ്രസവത്തിൽ പത്തെണ്ണത്തിൽ മാത്രം ഒരു കുട്ടിയിൽ കൂടുതൽ ജനിക്കാൻ തുടങ്ങി.

1990കളിലും രണ്ടായിരത്തിലും ഇംഗ്ലണ്ടിലും വെയിൽസിലും ഇരട്ടക്കുട്ടികളുടെ എണ്ണം വർധിച്ചു. സ്ത്രീകൾ അമ്മമാരാകുന്ന പ്രായത്തിൽ ഉയർച്ച വന്നു. ഇതോടെ വന്ധ്യതയുമായി ബന്ധപ്പെട്ട ചികിത്സ തേടുന്നതും കൂടി. ഇത്തരം ഫെർട്ടിലിറ്റി ചികിത്സയ്ക്കിടയിൽ ഗർഭധാരണം നടക്കാൻ ഒരേ സമയം ഒന്നിൽ കൂടുതൽ ഭ്രൂണം ഉപയോഗിക്കാറുണ്ട്. ഇതും ഇരട്ടക്കുട്ടികൾ ജനിക്കാൻ കാരണമായി. ഇത്തരം ചികിത്സയിലൂടെ ഇരട്ടക്കുട്ടികളുടെ ജനനനിരക്ക് 28 ശതമാനമാണ് ഉയർന്നത്. എന്നാൽ സാധാരണയായി ഗർഭധാരണം നടക്കുമ്പോൾ ഒന്നിൽകൂടുതൽ കുട്ടികൾ ജനിക്കാനുള്ള സാധ്യത ഒന്നോ രണ്ടോ ശതമാനമാണ്. 2000ത്തിന്റെ പകുതി മുതൽ 2010 വരെ യുകെയിൽ ആയിരം പ്രസവത്തിൽ 16 എണ്ണം ഇരട്ടകളോ, ട്രിപ്പ്‌ലെറ്റുകളോ അതിൽ കൂടുതലോ ആയിട്ടുണ്ട്.

Content Highlights: twins, triplet numbers rise, Multiple births increases as birthrate declines

To advertise here,contact us