അവന്/അവള് പച്ചവെള്ളം പോലും ചവച്ചേ കുടിക്കൂ... അത്രയ്ക്ക് പാവം ആണ് എന്ന പ്രയോഗം കേട്ടിട്ടുണ്ടോ? അതുപോലെ ശരിക്കും പച്ചവെള്ളം ചവച്ച് കുടിച്ചാലോ? കൂടുതല് ശ്രദ്ധയോടെ വെള്ളം കുടിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിമ്പിളായി പറഞ്ഞാല് കുറച്ച് വീതം വെള്ളം വായില് എടുത്ത് പതുക്കെ ചലിപ്പിച്ച് ഇറക്കുക എന്നര്ത്ഥം. ഇങ്ങനെ ചെയ്യുമ്പോള് ഉമിനീര് വെള്ളവുമായി കലരാനിടയാകുന്നു. ഇത് ദഹന എന്സൈമുകളെ സജീവമാക്കുകയും ആമാശയത്തിന് ഭക്ഷണത്തിനായി തയ്യാറാക്കാന് സിഗ്നല് നല്കുകയും ചെയ്യുന്നു. വെള്ളം വേഗത്തില് വിഴുങ്ങുമ്പോള് വായ, തൊണ്ട,ആമാശയം എന്നിവ തമ്മിലുള്ള സ്വാഭാവികമായ ഏകോപനം നടക്കില്ല.
ഡയറ്റീഷ്യനായ കനിഹ മല്ഹോത്ര പറയുന്നതനുസരിച്ച് ഉമിനീരില് 'അമലേസ്' പോലുള്ള എന്സൈമുകള് അടങ്ങിയിട്ടുണ്ട്. വെളളത്തില് പോഷകങ്ങള് ഇല്ലാത്തതിനാല് ഉമിനീരുമായി വെള്ളം കലരുമ്പോള് ഉമിനീരിലെ എന്സൈമുകളും മറ്റും വെള്ളവുമായി കലരുന്നു. ഇത് ദഹനവ്യവസ്ഥയെ ഭക്ഷണത്തിനായി തയ്യാറെടുക്കാന് സൂചന ല്കും. ഇത് ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യും.
സാവധാനമുളള വെള്ളംകുടി തൊണ്ടയിലെ പേശികള് നന്നായി പ്രവര്ത്തിക്കാന് സഹായിക്കുന്നു. തണുപ്പുളള വെള്ളം വേഗത്തില് കുടിക്കുമ്പോള് ചുമ, ശ്വാസംമുട്ടല് എന്നിവയ്ക്കുളള സാധ്യത കൂടുന്നു. സെന്സിറ്റീവായുള്ള ആളുകളാണെങ്കില് തുമ്മലോ കണ്ണുകളില് വെള്ളംവരല് എന്നിവയ്ക്കുമോ കാരണമാകും. വെളളം പതുക്കെപ്പതുക്കെ ഇറക്കുന്നതുകൊണ്ട് ശരീരത്തില് കൂടുതല് നേരം ജലാംശം നിലനില്ക്കും. സാവധാനം കുറച്ചുകുറച്ച് വെള്ളം കുടിക്കുന്നത് അവശേഷിക്കുന്ന ഭക്ഷണകണികകളെയും തൊണ്ടയിലെ ആസിഡ് റിഫ്ളക്സിനെയും ഒഴിവാക്കാന് സഹായിക്കുന്നു.
Content Highlights :Find out what happens if you chew water and drink it