ചായ കുടിക്കുമ്പോൾ ഈ ഏഴ് തെറ്റുകൾ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!

നല്ല ചൂട് ചായ കുടിച്ചേ തീരുവെന്നാണ് വാശിയെങ്കിൽ ...

ചായ കുടിക്കുമ്പോൾ ഈ ഏഴ് തെറ്റുകൾ വരുത്താറുണ്ടോ? വയറ് കേടാക്കല്ലേ!
dot image

ഒരു ചായയും ഒപ്പം കുറച്ച് ബിസ്‌ക്കറ്റുമായാണോ നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഭൂരിഭാഗം ഇന്ത്യക്കാരുടെ ശീലങ്ങളിലൊന്നായിരിക്കും ഇത്. ചായ കുടിക്കുന്നതിൽ വരുത്തുന്ന ചില തെറ്റുകൾ നമ്മുടെ ശരീരത്തെ ബാധിക്കാം. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ വയറിനെയും കരളിനെയും ഈ ശീലങ്ങൾ ആരോഗ്യപ്രശ്‌നത്തിലേക്ക് നയിക്കും. ഇക്കാര്യത്തിൽ ചില മുന്നറിയിപ്പുകൾ നൽകുകയാണ് കാലിഫോർണിയയിൽ നിന്നുള്ള ഗാസ്‌ട്രോഎന്ററോളജിസ്റ്റ് ഡോ. സൗരഭ് സേത്തി. ചായ കുടിക്കുന്ന ശീലങ്ങളുമായി ബന്ധപ്പെട്ട ഏഴോളം തെറ്റുകളാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ചായയുടെ ഗുണമേന്മകൾ ഏറെയാണ്. പക്ഷേ അത് ശരിയായ രീതിയിൽ ശരീരത്തിൽ എത്തിയാൽ മാത്രമേ ഗുണം ചെയ്യുകയുള്ളു. ഡോ സേത്തി, ആദ്യം തന്നെ പറയുന്നത് വെറുംവയറ്റിൽ ചായ കുടിക്കുന്നത് നല്ലതല്ലെന്നാണ്. ഇത് സ്റ്റൊമക്ക് ലൈനിങ്ങിൽ അസ്വസ്ഥതയുണ്ടാക്കും. ഇതിന് പിന്നാലെ ആസിഡ് റിഫ്‌ളക്‌സ്, ഓക്കാനം, വയറിലെ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകും.

ഷുഗറി ഐസ്ഡ് ടീയിലും പാൽചായയിലും മുപ്പത് മുതൽ നാൽപത് ഗ്രാം ഷുഗറാകും ഉണ്ടാവുക. ഇത് ഫാറ്റിലിവറിനും പ്രമേഹത്തിനും കാരണമാകുമെന്നും ഡോക്ടർ പറയുന്നു. ഇനി ഡീടോക്‌സ് അല്ലെങ്കിൽ സ്ലിമിങ് ടീ ഗണത്തിൽപ്പെട്ട ചായയാണ് നിങ്ങൾക്ക് പ്രിയമെങ്കിൽ അതിൽ ലാക്‌സേറ്റീവ് അധികമാണെന്നാണ് അദ്ദേഹം പറയുന്നത്. ഇത് ഡീഹൈഡ്രേഷൻ, ഇലക്ട്രോലൈറ്റ് ഇമ്പാലൻസ്, വയറിനുള്ളിലെ മറ്റ് പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും.

ഗ്രീൻ ടീ കുടിക്കുന്നതിലും വേണം ശ്രദ്ധ. ഇവ ശരീരത്തിന് നല്ലതാണെങ്കിലും ഫ്രഷായത് മാത്രം തിരഞ്ഞെടുക്കുക. സപ്ലിമെന്റ്‌സാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇത് കരളിൽ വിഷാംശം എത്താൻ കാരണമാകും. ഇത് കരൾവീക്കത്തിലേക്ക് നയിക്കുമെന്നും ഡോ. സേത്തി പറയുന്നു. നല്ല ചൂട് ചായ കുടിച്ചേ തീരുവെന്നാണ് വാശിയെങ്കിൽ അത് അന്നനാളത്തിലെ കാൻസറിലാവും കലാശിക്കുക എന്നതും ഓർക്കണം.

ഇനി രാത്രികാലങ്ങളിൽ ചായ കുടിക്കുന്നതാണ് നിങ്ങളുടെ രീതിയെങ്കിൽ ഇത് ഉറക്കത്തെ ബാധിക്കുകയും അതിന് കരളിന് വലിയ വിലകൊടുക്കേണ്ടി വരികയും ചെയ്യുമെന്ന് ഡോ സേത്തി പറയുന്നു. ഫാൻസി ബബിൾ ടീയും ഇപ്പോൾ സുലഭമാണ്. ഇതിൽ ഷുഗറും സ്റ്റാർച്ചും നിറയെ ഉണ്ടെന്ന് പ്രത്യേകം പറയണ്ടല്ലോ? ഇത് മൂലം ശരീരത്തിന് ലഭിക്കുന്ന അമിത കലോറി ഇൻസുലിൻ റെസിസ്റ്റൻസിനും ഫാറ്റിലിവറിനും കാരണമാകും.


Content Highlights: If You make these 7 mistakes while drinking tea must know this

dot image
To advertise here,contact us
dot image