നിങ്ങള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ കാണാറുണ്ടോ? പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടകാരി; ഡോക്ടര്‍ പറയുന്നു

പുകവലിക്കുന്നതിനേക്കാളും മദ്യപിക്കുന്നതിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക

നിങ്ങള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ കാണാറുണ്ടോ? പുകവലിയേക്കാളും മദ്യപാനത്തേക്കാളും അപകടകാരി; ഡോക്ടര്‍ പറയുന്നു
dot image

മുതിര്‍ന്നവര്‍ക്കുള്ള ഉള്ളടക്കങ്ങള്‍ പതിവായി കാണുന്നതിന്റെ ദൂഷ്യവശങ്ങള്‍ വിശദീകരിച്ച് ഡോക്ടര്‍ മനന്‍ വോറ. ഇന്റര്‍നെറ്റില്‍ അധിക സമയവും ചെലവഴിക്കുന്ന യുവതലമുറ പോണ്‍ ഉള്ളടക്കങ്ങള്‍ പതിവായി കാണുന്ന ശീലത്തിലേക്കെത്തുന്നത് നിത്യവും പുകവലിക്കുന്നതിനേക്കാളും മദ്യപിക്കുന്നതിനേക്കാളും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക എന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ ഡോക്ടര്‍ പറയുന്നു.

'മദ്യപാനത്തേക്കാളും പുകവലിയേക്കാളും ഗുരതര പ്രത്യാഘാതമുണ്ടാക്കുന്ന ഒരു ആസക്തി. പക്ഷെ അതേക്കുറിച്ച് വളരെ അപൂര്‍വമായി മാത്രമേ നാം സംസാരിക്കാറുള്ളൂ. അതേ, ഞാന്‍ പറയാന്‍ പോകുന്നത് മുതിര്‍ന്നവര്‍ക്കുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ പതിവായി കാണുന്നതിനെ കുറിച്ചാണ്.' ഡോ.മനന്‍ തന്റെ വീഡിയോ ആരംഭിക്കുന്നത് ഇങ്ങനെയാണ്.

താന്‍ ആരേയും പരിഹസിക്കാന്‍ ഉദ്ദേശിച്ചല്ല ഈ വീഡിയോ ചെയ്യുന്നത് എന്നും അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്ന കൗമാരക്കാരെയും യുവതലമുറയെയും ഉപദേശിക്കുന്നതിന് വേണ്ടിയാണ് വീഡിയോ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ഇത്തരത്തിലുള്ള ആസക്തി മസ്തിഷ്‌കത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കുറിച്ചാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്.

'പതിവായി അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നത് മസ്തിഷ്‌കത്തിലെ റിവാര്‍ഡ് സിസ്റ്റത്തെ അമിതമായി ഉത്തേജിപ്പിക്കും. ഇതേ സംവിധാനമാണ് പഞ്ചസാര, ലഹരി, ചൂതാട്ടം എന്നിവയിലൂടെയും നിങ്ങളെ സന്തോഷിപ്പിക്കുന്നത്. ക്രമേണ, ഇതിനായി നിങ്ങളുടെ മസ്തിഷ്‌കം തീവ്രമായി ആഗ്രഹം പ്രകടിപ്പിച്ചുതുടങ്ങും. നിങ്ങളെ സ്വാഭാവികമായി സന്തോഷിപ്പിച്ചിരുന്ന വസ്തുക്കള്‍ അതേ തോതില്‍ സന്തോഷം നല്‍കുന്നത് അവസാനിപ്പിക്കും. ഇത് ഉത്കണ്ഠ, വിഷാദം, ഏകാന്തത തുടങ്ങിയ മാനസിക പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കും. സമ്മര്‍ദത്തില്‍നിന്നും ബോറടിയില്‍ നിന്നും മാറുന്നതിനായി ഓട്ടേറെ ആളുകള്‍ ആശ്രയിക്കുന്നത് ഇത്തരത്തിലുള്ള അഡള്‍ട്ട് കണ്ടന്റുകളെയാണ്. താമസിയാതെ ഇതൊരു വൈകാരിക ആശ്രയമായി മാറും, അവിടം മുതല്‍ അത് കൂടുതല്‍ മോശമായിക്കൊണ്ടിരിക്കും.' ഡോക്ടര്‍ പറയുന്നു.

പലരും ഡോക്ടറുടെ വീഡിയോയെ ശരിവച്ച് പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. പലരും ഈ ശീലം നിര്‍ത്തുമെന്നും പറയുന്നുണ്ട്. ചിലരാകട്ടെ റീലുകളില്‍ അഡള്‍ട്ട് കണ്ടന്റ് പ്രചരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എങ്ങനെയാണ് ഈ ആസക്തിയില്‍നിന്ന് പുറത്തുകടക്കേണ്ടതെന്ന വീഡിയോയും ഡോക്ടര്‍ പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടവര്‍ കുറവല്ല.

Content Highlights: The Dreadful Dependency: More Harmful Than Smoking, Drinking

dot image
To advertise here,contact us
dot image