
ആലില വയറുവേണോ? അഞ്ചു ഭക്ഷണപദാര്ഥങ്ങള് ഒഴിവാക്കി രുചി ശര്മ ന്യൂട്രീഷ്യനിസ്റ്റ് ഒരു മാസം കൊണ്ടാണ് അഞ്ചുകിലോ കുറച്ചത്. 'ഒരു മാസത്തിനുള്ളില് എന്റെ അഞ്ചുകിലോയാണ് കുറഞ്ഞത്, വയറും കുറഞ്ഞു. അതിനായി നിങ്ങള്ക്ക് മാജിക് മരുന്നിന്റെ ആവശ്യമൊന്നുമില്ല. എന്ത് കഴിക്കരുത് എന്ന് നിങ്ങളറിയണം എന്നുമാത്രമേയുള്ളൂ. ഈ അഞ്ച് ഭക്ഷണമാണ് എന്നെ സഹായിച്ചത്.' യുവതി ഇന്സ്റ്റഗ്രാമില് കുറിച്ചു. അതെങ്ങനെയാണെന്ന് ഇന്സ്റ്റഗ്രാമിലൂടെ രുചി ശര്മ പങ്കുവച്ചിട്ടുമുണ്ട്. രുചിയെപ്പോലെ വയറുകുറയ്ക്കണമെങ്കില് ഒഴിവാക്കേണ്ട ആ അഞ്ച് ഭക്ഷണ പദാര്ഥങ്ങള് എന്തൊക്കെയാണ് എന്ന് നോക്കാം.
റിഫൈന്ഡ് സീഡ് ഓയില്
ഫ്രൈ ചെയ്ത ഭക്ഷണ പദാര്ഥങ്ങള്, ബിസ്കറ്റുകള്, റെസ്റ്ററന്റിലെ ഭക്ഷണ പദാര്ഥങ്ങള്, ഉപ്പുള്ള ഭക്ഷണ പദാര്ഥങ്ങള് എന്നിവയിലെല്ലാം ഓയില് അടങ്ങിയിട്ടുണ്ട്. എന്നാല് ഈ ഓയില് ഹോര്മോണ്, ഗട്ട്, ദഹനം എന്നിവയയെല്ലാം ബാധിക്കും. റിഫൈന്ഡ് ഓയില് ഒഴിവാക്കിയതോടെ വയറുവീര്ക്കുന്നത് കുറഞ്ഞുവെന്ന് രുചി പറയുന്നു. ഉന്മേഷം വര്ധിച്ചുവെന്നും മൂഡ് സ്വിങ്സ് കുറഞ്ഞതായും രുചി അവകാശപ്പെടുന്നുണ്ട്. ഓയിലിന് പകരം വെളിച്ചൈണ്ണയും നെയ്യുമാണ് താന് പാചകത്തിനായി ഉപയോഗിച്ചതെന്നും അവര് പറയുന്നു.
ബ്രഡ്, ന്യൂഡില്സ്, പാസ്ത
കാര്ബ്സ് മാത്രം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര ക്രമാതീതമായി ഉയരാന് കാരണമാകും. അത് കൊഴുപ്പ് ശേഖരിച്ചുവയ്ക്കുന്നതിന് കാരണമാകും. കാര്ബ്സിനൊപ്പം പ്രൊട്ടീന് കഴിച്ചാല് അതായത് ദോശയ്ക്കൊപ്പം പനീര്, ചോറിനൊപ്പം പച്ചക്കറി എന്നിവ കഴിച്ചാല് പ്രശ്നമില്ല. എല്ലായ്പ്പോഴും ഉന്മേഷം നിലനില്ക്കുകയും വിശപ്പ് ഇല്ലാതാക്കുകയും ചെയ്യും..
നാലുമണിപ്പലഹാരം, ബിസ്ക്കറ്റ്, റസ്ക്, ഡയറ്റ് നംകീന്, മഖാന
കാണുമ്പോള് വളരെ ലൈറ്റാണ് എന്നുതോന്നുമെങ്കിലും ഇന്സുലിന് ഉയര്ത്തുന്നവയാണ് ഇതെല്ലാം. മൂന്നുനേരത്തെ ഭക്ഷണത്തിനിടയിലുള്ള ഇത്തരം സ്നാക്സ് തീറ്റകള് ഭാരം ക്രമാതീതമായി വര്ധിപ്പിക്കും. 2-3 നേരം കൃത്യമായി ഭക്ഷണം കഴിക്കും. അത്യാവശ്യമെങ്കില് ഒരു നേരം സ്നാക്സ് കഴിക്കും.
ഒളിഞ്ഞിരിക്കുന്ന മധുരങ്ങള്
പ്രൊട്ടീന് ബാര്, ആരോഗ്യദായകമായ പാനീയങ്ങള്, ഫ്ളേവേഡ് യോഗര്ട്ട് എന്നിവ ആരോഗ്യദായകമെന്ന് പറഞ്ഞ് വില്ക്കുന്ന ഭക്ഷണ പദാര്ഥങ്ങളാണ്. എന്നാല് ഇതില് ധാരാളം പഞ്ചസാരയും ഒട്ടും ഗുണപ്രദമല്ലാത്ത ചേരുവകളും അടങ്ങിയിട്ടുണ്ട്. അതിനാല് രുചി പ്രൊട്ടീനായി മുട്ട, ടോഫു, ഗ്രീക്ക് യോഗര്ട്ട്, പ്രൊട്ടീന് പൗഡര്, പനീര്, ചിക്കന് , മത്സ്യം എന്നിവയാണ് കഴിച്ചത്. ഇതോടെ ഭക്ഷണത്തോടുള്ള ആര്ത്തി കുറഞ്ഞുവെന്നും ചര്മം ക്ലിയര് ആയെന്നും രുചി പറയുന്നു.
ഫ്ളേവേഡ് കോഫി
ഇത്തരം കാപ്പികളില് പഞ്ചസാര, കൃത്രിമ ചേരുവകള് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല് രുചി ഇവ പൂര്ണമായും ഒഴിവാക്കി ഹെര്ബല് ടീയിലേക്കും, ബ്ലാക്ക് കോഫിയിലേക്കും തിരിഞ്ഞു. അല്ലെങ്കില് ഒന്നും ചേര്ക്കാത്ത ഒരു ഗ്ലാസ് പാല് കുടിക്കും. ഇതോടെ നവയറും ശരിയായി, മനസ്സും ശരിയായെന്ന് അവര് പറയുന്നു.
മറ്റുചില കാര്യങ്ങള് കൂടി അവര് പങ്കുവച്ചു.
നല്ല കൊഴുപ്പ്, ഫൈബര് എന്നിവ ലഭിക്കുന്ന മിക്സ്ഡ് സീഡ്, പച്ചക്കറി എന്നിവ കഴിക്കാന് ആരംഭിച്ചു.
എല്ലാ നേരവും പ്രൊട്ടീന് സമൃദ്ധമായ ഭക്ഷണം കഴിക്കാന് തുടങ്ങി.
കാര്ബ്സ് പൂര്ണമായും ഒഴിവാക്കുന്നതിന് പകരം മികച്ച പ്രൊട്ടീന് കോംബോ കണ്ടെത്തി.
ശീലങ്ങള്ക്ക് ശ്രദ്ധ കൊടുത്തു.
നിത്യവും നടന്നു, വെയിലേറ്റു നന്നായി ഉറങ്ങി.
Content Highlights: Woman cut 5 foods and lost belly fats in one month