ദീപികയുടെ ഫേവറിറ്റ് 'സീറോ കാലറി മിറാക്കിള്‍ നൂഡില്‍സ്'; റാമെന്‍ തയ്യാറാക്കിയതിനെ കുറിച്ച് ഷെഫ്‌

ദീപികയ്ക്ക് അള്‍ട്രാ ഹോട്ട് ആന്‍ഡ് സ്‌പൈസിയായ നൂഡില്‍സാണ് ഇഷ്ടമെന്നാണ് ഹര്‍ഷ് പറയുന്നത്

ബോളിവുഡിലെ താരസുന്ദരിമാരായ ദീപിക പദുകോണിന്റെയും ആലിയ ഭട്ടിന്റെയും പ്രിയപ്പെട്ട ഭക്ഷണമാണ് റാമെന്‍. ജാപ്പനീസ് നൂഡില്‍സ് സൂപ്പ് വിഭവമായ റാമെനോടുള്ള പ്രിയം ഇരുവരും പല ഇന്റര്‍വ്യൂകളിലും തുറന്നുപറഞ്ഞിട്ടുമുള്ളതാണ്. ഇപ്പോഴിതാ ദീപികയ്ക്കും ആലിയയ്ക്കും വേണ്ടി തയ്യാറാക്കികൊടുത്ത റാമെനെ കുറിച്ച് സംസാരിക്കുകയാണ് സെലിബ്രിറ്റി ഷെഫായ ഹര്‍ഷ് ദീക്ഷിത്.

ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍ഷ് മനസുതുറന്നത്. ദീപികയ്ക്ക് അള്‍ട്രാ ഹോട്ട് ആന്‍ഡ് സ്‌പൈസിയായ നൂഡില്‍സാണ് ഇഷ്ടമെന്നാണ് ഹര്‍ഷ് പറയുന്നത്. അഭിമുഖത്തില്‍ റാമെന്‍ റെസിപ്പി പങ്കുവെക്കുകയും ചെയ്തു.

'ആലിയ ഭട്ടിനും ദീപിക പദുക്കോണിനും വേണ്ടിയാണ് ഞാന്‍ ചിക്കന്‍- പോര്‍ക്ക് റാമെന്‍ തയ്യാറാക്കിയത്. ടേര്‍ (സീസണിങ് ബേസ്, പലപ്പോഴും സോയ അല്ലെങ്കില്‍ മിസോ), ബ്രോത്ത്, നൂഡില്‍സ്, പ്രോട്ടീന്‍, ടോപ്പിങ്ങുകള്‍ എല്ലാം ചേര്‍ത്താണ് റാമെന്‍ തയ്യാറാക്കുന്നത്. പക്ഷേ ടേര്‍ ഉപയോഗിക്കുന്നതിന് പകരം ബ്രോത്ത് നേരിട്ട് സീസണ്‍ ചെയ്ത് പരീക്ഷിച്ചുനോക്കി. ഈ ട്രിക്ക് എന്റെ എല്ലാ ക്ലൈന്‍ഡ്‌സിനും നന്നായി വര്‍ക്കായി'.

ദീപികയ്ക്ക് ഞാന്‍ രണ്ട് ബ്രോത്ത് ഓപ്ഷനുകളാണ് നല്‍കിയത്. റിച്ചും ക്രീമിയുമായ ടോറി പൈതാനും കട്ടി കുറഞ്ഞതും ക്ലിയറുമായ ഷിയോ ടേര്‍ എന്നിങ്ങനെ. നൂഡില്‍ ഓപ്ഷനുകളില്‍ ക്ലാസിക് ആല്‍ക്കലൈന്‍ നൂഡില്‍സും കോണ്‍ജാകില്‍ നിന്നുണ്ടാക്കിയ ഷിററ്റാക്കി നൂഡില്‍സും. കലോറി ഒട്ടു തന്നെയില്ലാത്ത ഇവയെ മിറാക്കിള്‍ നൂഡില്‍സ് എന്നും പറയും. അള്‍ട്രാ ഹോട്ടും എക്‌സ്ട്രാ സ്‌പൈസിയുമായ മിറാക്കിള്‍ നൂഡില്‍സാണ് ദീപിക തിരഞ്ഞെടുത്തത്. കഴിച്ച ശേഷം രണ്ടാമതും ആവശ്യപ്പെട്ടെന്നും ഹര്‍ഷ് ഓര്‍ക്കുന്നു.

Content Highlights: Deepika Padukone’s chef recalls making ‘zero calories’ noodles

To advertise here,contact us