പ്രായം 60; ഷാരൂഖ് ഖാന്റെ തലമുടി ഒറിജിനലോ?

സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റ് ഡോ. ഗൗരംഗ് കൃഷ്ണ സെലിബ്രിറ്റികളുടെ സൗന്ദര്യ രഹസ്യം പങ്കുവയ്ക്കുന്നു

പ്രായം 60 ആയെങ്കിലും പ്രായത്തെ വെല്ലുവിളിക്കുന്ന ഫിറ്റ്‌നെസ് നിലനിര്‍ത്തുകയാണ് നടന്‍ ഷാരൂഖ് ഖാന്‍. അഭിനയം കൊണ്ട് മാത്രമല്ല തന്റെ ജീവിത വീക്ഷണം കൊണ്ടും ഷാരൂഖ് ഖാന്‍ മറ്റുളളവര്‍ക്ക് മാതൃകയാണ്. എയിംസില്‍ പരിശീലനം നേടിയ സെലിബ്രിറ്റി ഡെര്‍മറ്റോളജിസ്റ്റും ഹെയര്‍ ട്രാന്‍സ്പ്ലാന്റ് വിദഗ്ധനുമായ ഡോ. ഗൗരംഗ് കൃഷ്ണ ഷാരൂഖ് ഖാനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഷാരൂഖ് ഖാന്റെ തലമുടി നാച്ചുറലാണോ എന്ന അവതാരകന്‍ സിദ്ധാര്‍ഥ് കണ്ണന്റെ ചോദ്യത്തിന് ബോളിവുഡ്ഡില്‍ നാച്ചുറല്‍ മുടിയുളള സെലിബ്രിറ്റി ഷാരൂഖ് ഖാനാണെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.

സല്‍മാന്റഖാന്‍, രണ്‍ബീര്‍ കപൂര്‍ എന്നിവരുള്‍പ്പടെ നിരവധി ബോളിവുഡ് താരങ്ങളുടെ ഹെയര്‍ ട്രാന്‍സ്ഫര്‍മേഷനെക്കുറിച്ച് ഡോ. ഗൗരംഗ് കൃഷ്ണ പറഞ്ഞു. സല്‍മാന്‍ ഖാന്‍ ഹെയര്‍ ട്രാന്‍സ് പ്ലാന്റ് സര്‍ജറി ചെയ്തിട്ടുണ്ടായിരുന്നുവെന്നും രണ്‍ബീര്‍ കപൂര്‍ മുടിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഡോ. സൗരംഗ് പറയുന്നു.

ഏത് സെലിബ്രിറ്റിയുടെ മുടിയാണ് ഇഷ്ടമെന്ന് ചോദിച്ചപ്പോഴാണ് ഷാരൂഖ് ഖാന്‍ ആണെന്ന് ഡോ. സൗരംഗ് മറുപടി പറഞ്ഞത്. നല്ല ഭംഗിയുള്ളതും നാച്ചുറലായ മുടിയുമാണ് അദ്ദേഹത്തിനുള്ളത്. ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയപ്പോഴുള്ള ഷാരൂഖിന്റെ ഹെയര്‍ സ്‌റ്റെല്‍ തന്നെ വളരെ ആകര്‍ഷിച്ചെന്നും സൗരംഗ് പറഞ്ഞു.

തന്റെ മുടിയുടെ രഹസ്യത്തെക്കുറിച്ച് ഷാരൂഖ് ഖാന്‍

2023 ല്‍ എക്‌സില്‍ ' ആസ്‌ക് ഷാരൂക്ക്' എന്ന സെഷനില്‍ ഒരു ആരാധകന്‍ അദ്ദേഹത്തിനോട് മുടിക്ക് പിന്നിലുളള രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നെല്ലിക്ക, ഭൃംഗരാജ്, ഉലുവ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു കൂട്ടാണ് താന്‍ തലയില്‍ ഉപയോഗിക്കുന്നതെന്നാണ് ഷാരൂഖ് മറുപടി പറഞ്ഞത്.

Content Highlights :Celebrity dermatologist Gaurav Krishna talks about Shah Rukh Khan's hair

To advertise here,contact us