ഡിസ്‌നി രാജകുമാരിയെപ്പോലെ ഉര്‍വശി,കയ്യില്‍ നാലുലക്ഷം രൂപയുടെ തത്തമ്മ പഴ്‌സ്; വിമര്‍ശിച്ച് സോഷ്യല്‍മീഡിയ

എന്നാല്‍ ഔട്ട്ഫിറ്റിനേക്കാളും സകലരുടെയും ശ്രദ്ധ കവര്‍ന്നത് അവരുടെ കയ്യിലുള്ള തത്തയുടെ ആകൃതിയിലുള്ള ക്ലച്ചാണ്.

നാലുലക്ഷം രൂപയുടെ തത്തയുടെ ആകൃതിയിലുള്ള ക്ലച്ച്, ബഹുവര്‍ണ കല്ലുകള്‍ പതിച്ച ടിയാരയും കമ്മലുകളും, ഗൗണും..78-ാം കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ആദ്യ ദിനം റെഡ് കാര്‍പെറ്റിലെത്തി വാര്‍ത്തകളില്‍ ഇടംനേടിയിരിക്കുകയാണ് ഉര്‍വശി റൗട്ടേല 'പാര്‍തിര്‍ ഉന്‍ ജൗര്‍' എന്ന ചിത്രത്തിന്റെ സ്‌ക്രീനിങ്ങിനോട് അനുബന്ധിച്ചാണ് താരം റെഡ് കാര്‍പെറ്റിലെത്തിയത്.

നീല,ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള സ്ട്രാപ്‌ലെസ്സ് ഔട്ട്ഫിറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. അതിനോട് ചേര്‍ന്നുനില്‍ക്കുന്ന ടിയാര ലുക്കിന് പൂര്‍ണത നല്‍കുന്നു. എന്നാല്‍ ഔട്ട്ഫിറ്റിനേക്കാളും സകലരുടെയും ശ്രദ്ധ കവര്‍ന്നത് അവരുടെ കയ്യിലുള്ള തത്തയുടെ ആകൃതിയിലുള്ള ക്ലച്ചാണ്. ക്രിസ്റ്റലുകള്‍ പതിച്ച് ബഹുവര്‍ണത്തിലുള്ള ക്ലച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നത് ജീഡിത്ത് ലെയ്ബറാണ്. 4,68,064 രൂപയാണ് ഇതിന്റെ വില.

പഴയകാല ഫെയ്‌റിടെയ്ല്‍ രാജകുമാരിയെ അനുസ്മരിപ്പിക്കുന്ന ഉര്‍വശിയുടെ ലുക്കിനെ വിമര്‍ശിക്കുന്നവരും കുറവല്ല. 'സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്..ലുക്കിങ് ലൈക്ക് എ ഡിസൈന്‍ മെഷിന്‍ സ്റ്റുഡിയോ' എന്നാണ് ഒരാള്‍ വിമര്‍ശിച്ചത്. ഡാക്കു മഹാരാജ് ഫെസ്റ്റിവലിലെത്തിയപ്പോള്‍എന്നും ചിലര്‍ പരഹസിക്കുന്നു. എന്നാല്‍ ബോളിവുഡ് താരം ഭൂമി അടക്കമുള്ളവര്‍ ഉര്‍വശിയെ അഭിനന്ദിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Urvashi Rautela walks Cannes red carpet with parrot clutch worth ₹4 lakh

To advertise here,contact us