ഈ വര്‍ഷത്തെ ഓസ്കര് അവാര്‍ഡുകള്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആഘോഷം തന്നെയായിരുന്നു. റെഡ് കാര്‍പ്പറ്റിലൂടെ നടന്നു നീങ്ങിയ ഹോളിവുഡിലെ ഏറ്റവും തിളക്കമുളള താരങ്ങള്‍ ശ്രദ്ധ ആകര്‍ഷിച്ചു. ഡെമി മൂറിന്റെ ജോര്‍ജിയോ അര്‍മാനി ഗൗണ്‍ മുതല്‍ സിന്തിയ എറിവോയുടെ ഗ്രീന്‍ ഫ്ളേര്‍ഡ് ഗൗണ്‍ വരെ 2025 ലെ ഓസ്കര് വേദിയില്‍ വേറിട്ട കാഴ്ചയായി മാറി.
'എമിലിയ പെരസ് ' താരം സെലീന ഗോമസ് ഷാംപെയ്ന്‍ നിറമുളള റാല്‍ഫ് ലോറല്‍ ഗൗണിലാണ് തിളങ്ങിയത്. 16,000 ലധികം ഗ്ലാസ് ഡ്രോപ്ലറ്റുകളും , തിളങ്ങുന്ന റോസ്മോണ്ട് ക്രിസ്റ്റലുകളും ഉള്‍പ്പെടുന്ന ഗൗണിന്റെ മറ്റൊരു പ്രത്യേകത ഓഫ് ദ ഷോള്‍ഡര്‍ ഡിസൈന്‍ ആണെന്നതായിരുന്നു.
എമിലിയ പെരെസ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ സോയി സാല്‍ഡാന ' സെന്റ് ലോറന്‍സ്' ക്രീയേഷന്റെ വസ്ത്രാലങ്കാരത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്രിസ്റ്റല്‍ മെഷ് ബോഡിസും ലെയേര്‍ഡ് മെറൂണ്‍ ബലൂണ്‍ സ്കേര്‍ട്ടും ഉള്ള സ്ട്രാപ്പ്ലെസ് ഡ്രസ് വളരെ ആകര്‍ഷവും വ്യത്യസ്തവും മനോഹരവുമായിരുന്നു. മെറൂണ്‍ സ്കര്‍ട്ടിനൊപ്പം സുതാര്യമായ ഓപ്പറ ഗ്ലൗസുകള്‍ കൂടി ചേര്‍ന്നപ്പോള്‍ ലുക്ക് ഒന്നുകൂടി ആകര്ഷകമാവുകയായിരുന്നു.
ഹോളിവുഡിന്റെ പ്രണയിനി എന്നറിയപ്പെടുന്ന ഡെമി മൂര്‍ വ്യത്യസ്തമായ ലുക്കിലാണ് റെഡ് കാര്‍പ്പറ്റിലൂടെ നടന്ന് നീങ്ങിയത്. വെള്ളി നിറത്തിലുളള അര്‍മാനി പ്രിവ് ഗൗണില്‍ ക്രിസ്റ്റല്‍ അലങ്കാരങ്ങള്‍ കൊണ്ട് അലങ്കരിച്ച പ്ലങ്കിംഗ് നെക്ലൈന്‍ അവരുടെ ആകാരവടിവ് എടുത്തുകാണിക്കുന്നതായിരുന്നു.
പ്രമുഖ അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ ക്രിസ്റ്റ്യന്‍ സിറിയാനോയുടെ സ്ട്രാപ് ലെസ് മിറര്‍ ഗൗണില്‍ ഹാലി ബെറി റെഡ് കാര്‍പ്പെറ്റിലൂടെ നടന്നുനീങ്ങിയപ്പോള്‍ കണ്ണുകളെല്ലാം അവള്‍ക്ക് മേല്ത്തന്നെയായിരുന്നു. തിളങ്ങുന്ന വിവിധ വര്‍ണത്തിലുള്ള പൂക്കളുടെ ഡിസൈനുകളും ഒരു മിനി ടെയിലും ഉളള പ്രത്യേകതരം ഗൗണ്‍ ക്യാമറ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.
പഴയ ഹോളിവുഡ് ഗ്ലാമറിനെ ഓര്‍മിപ്പിച്ചുകൊണ്ട് തിയറി മഗ്ലര്‍ ഡിസൈന്‍ ചെയ്ത റോയല്‍ ബ്ലൂ വെല്‍വറ്റ് ഗൗണില്‍ സ്കാര്‍ലറ്റ് ജോഹാന്‍സണ്‍ കാണികളെ വിസ്മയിപ്പിച്ചു. കൂടാതെ ആധുനികവും പഴമയുടെ രീതികളും ഉള്‍ക്കൊളളിച്ചുകൊണ്ടുള്ള ഐക്കണിക് ഡി ബിയേഴ്സ് ആഭരണങ്ങള്‍ ഉപയോഗിച്ച് അവര്‍ കൂടുതല്‍ സൗന്ദര്യവതിയായി കാണപ്പെട്ടു.
ഒരു രാജകുമാരിയുടെ ലുക്കിലാണ് അരിയാന ഗ്രാന്‍ഡെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നത്. ചുവപ്പ് കലര്‍ന്ന പിങ്ക് ഷിയാപരെല്ലി കോച്ചര്‍ ഗൗണിലായിരുന്നു അരിയാനയുടെ എന്‍ട്രി. സ്ട്രാപ് ലസ് സ്വീറ്റ് ഹാര്‍ട്ട് നെക്ലൈന്‍, ഒതുങ്ങിയ അരക്കെട്ട് വളയുന്ന ട്യൂള് സ്കേര്‍ട്ട് എന്നിവ അവര്‍ക്ക് വ്യത്യസ്തമായ ഒരു ലുക്ക് നല്കി.
പ്രമുഖ ഫാഷന്‍ കമ്പനിയായ ലൂയിസ് വിറ്റണ് ഡിസൈന്‍ ചെയ്ത ഒരു കസ്റ്റം ഫോറസ്റ്റ് -ഗ്രീന്‍ ഫ്ളേര്‍ഡ് ഗൗണ്‍ ധരിച്ച് സിന്തിയ എറിവോ ' വിക്കഡ്' എന്ന ചിത്രത്തിന്റെ മാന്ത്രികത തിരികെ കൊണ്ടുവന്നു. വലിയ പാവാടയും ഓവര്‍ ദി ടോപ്പും ബോ ഇന്‍സ്പയര്‍ഡ് സ്ളീവുകളും ഏവരുടെ ഐക്കണിക്ക് കഥാപാത്രമായ എല്ഫാബയെ പ്രതിനിധീകരിക്കുന്ന നാടകീയവും വിചിത്രവുമായ രൂപമായിട്ടാണ് കാണികള്‍ക്ക് തോന്നിയത്.
Content Highlights :From Demi Moore's Giorgio Armani gown to Cynthia Erivo's green flared gown, the 2025 Oscars were a standout look