ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം നദികളില്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് ചിന്തിക്കാന് പോലും കഴിയില്ല. അങ്ങനെയുള്ള രാജ്യങ്ങളുണ്ടോ എന്ന് പലരും അത്ഭുതത്തോടെ ചോദിച്ചേക്കാം. എന്നാല് കേട്ടോളൂ ലോകത്ത് നദികള് ഇല്ലാത്ത ഒന്നല്ല, 18 രാജ്യങ്ങളുണ്ട്. ഈ സ്ഥലങ്ങളിലൊക്കെ മഴ കുറവാണ് മഴക്കാലമോ ഉരുകുന്ന മഞ്ഞുപാളികളോ ഇല്ലാതെ, വര്ഷം മുഴുവന് ഒഴുകുന്ന ജലസ്രാതസില്ലാതെ ഇവിടെയുളള ജനങ്ങള് ഈ അവസ്ഥയെ എങ്ങനെ അഭിമുഖീകരിക്കും എന്നത് ഒരു വെല്ലുവിളിയായി തോന്നാം.
സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്,ബഹ്റൈന്, ഒമാന്, യെമന്, ലിബിയ, ജിബൂട്ടി, മാലിദ്വീപ്, മാള്ട്ട, മൊണാക്കോ, വത്തിക്കാന് സിറ്റി, നൗറു, കിരിബതി, തുവാലു, മാര്ഷല് ദ്വീപുകള്, ടോംഗ എന്നിവയാണ് നദികളില്ലാത്ത ആ രാജ്യങ്ങള്.
ഈ സ്ഥലങ്ങിലൊക്കെ മഴ കുറവാണ്. സ്ഥിരമായ മഴയോ മഞ്ഞുരുക്കമോ ഇല്ലാതെ ജലചാലുകള് വറ്റുന്നു. ഇവിടങ്ങളില് പലരും ഭൂഗര്ഭ ജലാശയങ്ങളെയോ, ഒരോ സീസണില് മാത്രം ഉണ്ടാകുന്ന അരുവികളെയോ, ഇറക്കുമതി ചെയ്യുന്ന വെളളത്തെയോ, ഉപ്പുവെള്ളം നീക്കി ശുദ്ധീകരിച്ച വെള്ളത്തെയാ ആണ് ആശ്രയിക്കുന്നത്. സൗദി അറേബ്യയാണ് നദികളില്ലാത്തവയിൽ ഏറ്റവും പ്രശസ്തമായ രാജ്യം. ദശലക്ഷക്കണക്കിന് വര്ഷങ്ങള്ക്ക് മുന്പ് അറേബ്യന് ഉപദ്വീപിലൂടെ പുരാതനമായ നദികള് ഒഴുകിയിരുന്നു.പക്ഷേ അതെല്ലാം വറ്റിവരണ്ട് പോയി. ചെങ്കടലിനെയും അറേബ്യയിലെ വിശാലമായ ഡീസലൈനേഷന് പ്ലാന്റുകളെയുമാണ് സൗദി അറേബ്യക്കാർ പ്രധാനമായും വെള്ളത്തിനായി ആശ്രയിക്കുന്നത്.
ലോകത്തില് ഏറ്റവും കൂടിയ അളവില് ഉപ്പുവെളളം നീക്കം ചെയ്ത് നഗരങ്ങള്, കൃഷിയിടങ്ങള്, വ്യവസായ പ്രവര്ത്തനങ്ങള് എന്നിവ പ്രവര്ത്തിപ്പിക്കാന് ഉപയോഗിക്കുന്ന രാജ്യം സൗദി അറേബ്യയാണ്. ഇവിടങ്ങളില് കൃഷി, നഗര വളര്ച്ച, കുടിവെളള വിതരണം എന്നിവ പോലും സ്വാഭാവിക ജലപ്രവാഹത്തിന് പകരം സാങ്കേതികവിദ്യയിലൂടെയാണ് കൈകാര്യം ചെയ്യുന്നത്. ഇങ്ങനെയുള്ള രാജ്യങ്ങളില് പലതും മഴവെള്ള സംഭരണികളെയും തീരദേശ ഭൂഗര്ഭജലത്തേയും ആശ്രയിക്കുന്നു. പ്രകൃതിദത്ത നദികള് ഇല്ലാത്ത ഇടങ്ങള് പോലും മനുഷ്യന്റെ സര്ഗ്ഗാത്മക ജീവിതത്തെ എങ്ങനെ മനോഹരമായി കൊണ്ടുപോകാന് കഴിയുമെന്ന് ഈ രാജ്യങ്ങളുടെ പുരോഗതി കാണിച്ചുതരുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള ശുദ്ധീകരണ പ്ലാന്റുകളില് ചിലത് നടത്തുന്നത് സൗദി അറേബ്യയാണ്. കുടിവെള്ളത്തില് പകുതിയിലധികവും കടല്ജലത്തില് നിന്നാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതുപോലെ ഭൂഗര്ഭജലം മലിനമാകുകയും ശുദ്ധജല ലഭ്യത പ്രധാന വെല്ലുവിളിയാകുകയും ചെയ്യുന്നതിനാൽ മാലീദ്വീപ് മഴവെളള സംഭരണത്തെ വളരെയധികം ആശ്രയിക്കുന്നുണ്ട്. ഖത്തറില് കുടിവെള്ളത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. ബഹ്റൈന് കാലങ്ങളായി പ്രകൃതിദത്ത നീരുറവകളെയാണ് ആശ്രയിക്കുന്നത്. ചുണ്ണാമ്പുകല്ല് ജലസംഭരികളില് അടങ്ങിയിരിക്കുന്ന ഭൂഗര്ഭ ജലത്തെ ആശ്രയിച്ചാണ് ബഹമാസും മാള്ട്ടയും മുന്നോട്ടുപോകുന്നത്. നദി എല്ലായിടത്തും ഒരുപോലെ നിലനില്ക്കുന്ന ഒന്നല്ലെന്നും പ്രകൃതിയ്ക്ക് കഴിയാത്തപ്പോള് മനുഷ്യന്റെ ഇടപെടലുകള് ഉണ്ടാവണമെന്നും ഈ വസ്തുതകള് നമ്മെ ഓര്മിപ്പിക്കുന്നു.
Content Highlights :Are there any countries in the world without rivers? If so, how do people get water resources? Find out