ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശുമടക്കം ഇന്ത്യയുടെ അയല്പ്പക്കത്തുള്ള മൂന്ന് രാജ്യങ്ങളിലും സര്ക്കാരിനെ താഴെ ഇറക്കിയത് പുതു തലമുറയുടെ പ്രതിഷേധങ്ങളും സംഘര്ഷങ്ങളും തന്നെയാണ്. ആഗോളതലത്തിലുണ്ടാകുന്ന ഗൗരവമേറിയ പല പ്രശ്നങ്ങളിലും ജെന് സി കിഡ്സ് നിലപാട് സ്വീകരിക്കുന്ന കാഴ്ചയും കാണാം.
ലോകചരിത്രം പരിശോധിച്ചാല് എല്ലാ കാലത്തും ഇത്തരം പ്രതിഷേധങ്ങളെ മുന്നില് നിന്ന് നയിച്ചത് അതത് കാലത്തെ യുവാക്കളാണ്. എന്നാല് ഇന്ന് ജെന് സി നേരിടേണ്ടി വരുന്നത്ര അധിക്ഷേപങ്ങള് ആ തലമുറകള് നേരിട്ടിട്ടുണ്ടോയെന്നത് സംശയമാണ്. ശരിയാണ്, ഈ കിഡ്സ് ഫ്രസ്ട്രേറ്റഡാണ്. തങ്ങള്ക്ക് ലഭിക്കേണ്ട അവകാശങ്ങള് കിട്ടാതെയാകുമ്പോള്, ചൂഷണത്തിന് വിധേയരാകേണ്ടി വരുമ്പോള്, സന്തോഷങ്ങള് ഇല്ലാതാകുമ്പോള് ഈ കിഡ്സ് ഫ്രസ്ട്രേറ്റഡാണ്.
ഈ ഫ്രസ്ട്രേഷൻ തന്നെയാണ് ഈ പോരാട്ടങ്ങള്ക്കുള്ള ഊര്ജവും. ഇപ്പോള് നേപ്പാളിലടക്കം നടക്കുന്ന ജെന് സി പ്രതിഷേധത്തിന്റെ രീതിയില് പലര്ക്കും എതിര്പ്പുണ്ടാകാം. പക്ഷേ, അവര്ക്ക് മറ്റ് വഴിയില്ലാത്ത രീതിയില് അവരെ മാറ്റിയത് ഇതേ ഭരണകൂടങ്ങളും അധികാര സംവിധാനങ്ങളുമാണെന്ന് നാം ഓര്ക്കേണ്ടതുണ്ട്.
Content Highlights: Video about Gen Z protest all over the world