ഇറാനിലെ അടുത്ത പരമോന്നത നേതാവ് ആരാകും; ഖമനയിയുടെ മകൻ മുജ്തബയും പരിഗണനയിൽ

ഖമനയിയുടെ രണ്ടാമത്തെ മകന്‍ മുജ്തബ ഖമനയി വരുമെന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍, ആരാണ് മുജ്തബ എന്ന ചോദ്യവും ഉയരുന്നു

അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനയിയുടെ കൊല്ലപ്പെട്ടതിന് പിന്നാലെ ആരാകും അടുത്ത പരമോന്നത നേതാവ് എന്ന ചര്‍ച്ചകള്‍ സജീവമാവുകയാണ്. പിന്‍ഗാമിയായി ആയത്തൊള്ള ഖമനയിയുടെ രണ്ടാമത്തെ മകന്‍ മൊജ്തബ ഖമനയി വരുമെന്ന സൂചനകള്‍ പുറത്തുവരുമ്പോള്‍, ആരാണ് മുജ്തബ എന്ന ചോദ്യവും ഉയരുന്നു. ആയത്തൊള്ള ഖമനയിക്ക് ശേഷം ഇറാന്‍ ഭരിക്കാന്‍ 'അദൃശ്യനായ ഭരണാധികാരി' എത്തുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

ആയത്തൊള്ള ഖമനയിയുടെ മകന്‍ എന്നതിനപ്പുറം ഇറാന്റെ ഭരണരംഗത്ത് ഔദ്യോഗിക പദവികളൊന്നും അലങ്കരിച്ചിട്ടില്ലാത്ത ആളാണ് മുജ്തബ ഖമനയി. 2005ലെ ഇറാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഇടപെടലോടെയായിരുന്നു മുജ്തബ രാഷ്ട്രീയത്തില്‍ സജീവമായി തുടങ്ങിയത്. നേരത്തെ മഹ്‌മൂദ് അഹമ്മദി നെജാദ് മത്സരിച്ച തെരഞ്ഞെടുപ്പിൽ മുജ്തബ അദ്ദേഹത്തിൻ്റെ വിജയത്തിനായി പ്രവർത്തിച്ചിരുന്നു. പിന്നീട് 2009ലെ തെരഞ്ഞെടുപ്പിലും നെജാദിനെ മുജ്തുബ പിന്തുണച്ചിരുന്നു. നെജാദിന് തുടര്‍ഭരണം സമ്മാനിച്ച ആ തെരഞ്ഞെടുപ്പില്‍ പക്ഷെ ക്രമക്കേട് ആരോപിച്ച് പ്രതിഷേധങ്ങളുമുണ്ടായിരുന്നു. ഗ്രീന്‍ മൂവ്‌മെന്റ് എന്ന് അറിയപ്പെടുന്ന ആ രാജ്യവ്യാപക പ്രതിഷേധം അടിച്ചമര്‍ത്തിയതിൽ മുജ്തബയ്ക്ക് പങ്കുണ്ടെന്നും ആരോപണമുയർന്നിരുന്നു.

1969-ല്‍ ആയത്തൊള്ള ഖമനയിയുടെ ആറ് മക്കളില്‍ രണ്ടാമനായി മഷ്ഹദിലാണ് മുജ്തബ ജനിച്ചത്. 1987ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി മുജ്തബ ഖമനയി ഇറാൻ റവല്യൂഷ്ണറി ഗാർഡ് കോർപ്സിൽ ചേർന്നു. തത്വശാസ്ത്രവും ഇസ്‌ലാമിക നിയമവും പഠിച്ച ഒരു മതപണ്ഡിതന്‍ കൂടിയാണ് മുജ്തബ. 2021-ലാണ് മുജ്തബയ്ക്ക് 'ആയത്തൊള്ള' പദവി ലഭിക്കുന്നത്. 2022ല്‍ മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ഹിജാബ് പ്രക്ഷോഭത്തെ തകര്‍ത്തതിന് പിന്നില്‍ അദ്ദേഹത്തിന്റെ കൈകളുണ്ടെന്നാണ് കരുതുന്നത്.

ഇറാന്‍- ഇറാഖ് യുദ്ധത്തിന്റെ അവസാനത്തില്‍ മുജ്തബ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന് വേണ്ടി സേവനമനുഷ്ഠിച്ചിരുന്നു. സൈനിക സേവനത്തിന് ശേഷമാണ് മതപഠനം ആരംഭിക്കുന്നത്. ഇറാനില്‍ പ്രമുഖ മതപണ്ഡിതന്മാരെ രൂപപ്പെടുത്തിയിട്ടുള്ള ഖൂമിലെ ഷായ സെമിനാരിയിലായിരുന്നു മുജ്തബയുടെ മതപഠനം.

കഴിഞ്ഞ 20 വർഷമായി ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC), ഖുദ്‌സ് ഫോഴ്‌സ്, ബാസിജ് മിലിഷ്യ എന്നിവയുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് മുജ്തബ. ഈ ബന്ധം ഇറാനിലെ രാഷ്ട്രീയ-സുരക്ഷാ മേഖലകളിൽ അദ്ദേഹത്തിന് വലിയ കരുത്ത് നൽകുമെന്നാണ് കരുതുന്നത്. കൂടാതെ ഇറാനിലെ മുതിർന്ന മതപണ്ഡിതരുമായും ഐആർജിസി നേതൃത്വവുമായും മുജ്തബയ്ക്ക് അടുത്ത ബന്ധമുണ്ട്.

കൂടാതെ 2009ലെ തെരഞ്ഞെടുപ്പിലും നെജാദിനെ മുജ്തുബ പിന്തുണച്ചിരുന്നു. നെജാദിന് തുടര്‍ഭരണം സമ്മാനിച്ച ആ തെരഞ്ഞെടുപ്പില്‍ പക്ഷെ ക്രമക്കേട് ആരോപിച്ച് പ്രതിഷേധങ്ങളുമുണ്ടായിരുന്നു. ഗ്രീന്‍ മൂവ്‌മെന്റ് എന്ന് അറിയപ്പെടുന്ന രാജ്യവ്യാപക പ്രതിഷേധം അടിച്ചമര്‍ത്തുന്നതില്‍ മുജ്തബയ്ക്ക് പങ്കുണ്ടെന്നും ആരോപണമുണ്ട്.

എന്നാല്‍ പതിയെ നെജാദും മുജ്തബയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണ് തുടങ്ങി. മുജ്തബ ട്രഷറിയില്‍ നിന്ന് പണം ധൂര്‍ത്തടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള ബന്ധം വഷളായത്.

ഇറാന്റെ ഭരണഘടനയനുസരിച്ച് 88 അംഗ വിദഗ്ധ സമിതിയാണ് പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതും പ്രക്രിയയ്ക്ക് മേല്‍നോട്ടം വഹിക്കുന്നതും. പരമോന്നത നേതാവ് നേരിട്ടോ അല്ലാതെയോ തെരഞ്ഞെടുക്കുന്ന ഗാര്‍ഡിയന്‍ കൗണ്‍സിലാണ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നത്.

പരമോന്നത നേതാവ് സാധ്യതപട്ടിക

മുജ്തബ ഖമനയിയെ കൂടാതെ ആയത്തുള്ള അലിറസ അറാഫിയും പരമോന്നത നേതാവാകാനുള്ള പരിഗണന പട്ടികയിലുണ്ട്. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിലെ മുന്‍ കമാന്‍ഡറുമാണ് അലിറസ അറാഫി. ഇറാനിലെ മുതിര്‍ന്ന മതപണ്ഡിതനും അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ അംഗവും കൂടിയാണ് അലിറസ അറാഫി.

മൊഹ്‌സെന്‍ ഖോമിയാണ് സാധ്യത പട്ടതയിലുള്ള മറ്റൊരാൾ. ആയത്തുള്ള അലി ഖമനയിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു മൊഹ്‌സെന്‍ ഖോമി. തീവ്രനിലപാടുകളുള്ള നേതാവാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഖമനയിയുമായുള്ള ബന്ധം കണക്കിലെടുത്താണ് ഖോമിയെ സാധ്യത പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഹസ്സന്‍ ഖൊമൈനിയും പരമോന്നത നേതാവാകാൻ സാധ്യതയുള്ള ആളാണ്. ആയത്തുള്ള അലി ഖമനയിയുടെ മുന്‍ഗാമി റൂഹള്ള ഖൊമൈനിയുടെ ചെറുമകനാണ് ഹസ്സന്‍ ഖൊമൈനി. മിതവാദിയായ നേതാവാണ് ഹസ്സനെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മുന്‍ഗാമികളില്‍ നിന്ന് വ്യത്യസ്തമായി ഉദാരമായ നിലപാടുകളാണ് ഹസ്സന്റേത്.

മുഹമ്മദ് മെഹ്ദി മിര്‍ബഗേരിയാണ് സാധ്യത പട്ടികയിലുള്ള മറ്റൊരാൾ. ഇറാന്റെ ആത്മീയ തലസ്ഥാനമായ ഖോമിലെ ഇസ്‌ലാമിക് സയന്‍സ് അക്കാദമിയുടെ തലവനാണ് മെഹ്ദി മിര്‍ബഗേരി. അതിതീവ്ര യാഥാസ്ഥിതിക നിലപാടുകാരനായ അദ്ദേഹം പാശ്ചാത്യ വിരുദ്ധതയ്ക്ക് പേരുകേട്ട നേതാവാണ്. കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ആള്‍ക്കാണ് പരമോന്നത നേതാവാകാന്‍ അര്‍ഹതയെങ്കില്‍ മിര്‍ബഗേരി അടുത്ത പരമോന്നത നേതാവാകാം.

ഹാഷിം ഹുസൈനി ബുഷെഹ്രിയാണ് സാധ്യത പട്ടികയിലുള്ള ഒരാള്‍. അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സിലെ മറ്റൊരു പ്രമുഖനാണ് ഹാഷിം ഹുസൈനി ബുഷെഹ്രി. ആയത്തൊള്ള അലി ഖമനയിയുടെ മറ്റൊരു വിശ്വസ്തനാണ് ബുഷെഹ്രി. സമിതിക്കുള്ളില്‍ വലിയ സ്വീകാര്യതയും സ്വാധീനവുമുള്ള ബുഷെഹ്രി 'സമവായ സ്ഥാനാര്‍ത്ഥി' എന്ന നിലയില്‍ ഉയര്‍ന്ന് വരാനും സാധ്യതയുണ്ട്.

മുജ്തബ ഖമനയിയുടെ പേര് വ്യാപകമായി ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും പരമോന്നത നേതൃത്വം കുടുംബവാഴ്ചയിലേക്ക് വഴിമാറുന്നതിനോട് ഇറാനിലെ മതനേതൃത്വത്തിന് താല്‍പര്യമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമനയിക്ക് തന്റെ മകനെ പരമോന്നത നേതാവായി നിയമിക്കുന്നതിന് താല്‍പര്യമുണ്ടായിരുന്നില്ലെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.

Content highlights: Explore who could become Iran's next Supreme Leader following Ayatollah Ali Khamenei's assassination in 2026. Top candidates include Mojtaba Khamenei, Alireza Arafi, and Hassan Khomeini, amid ongoing succession debates and regional tensions.

To advertise here,contact us