സുജിത്ത് ഭക്തന്റെ ആദ്യ പുസ്തകം ഐഎന്‍ബി ഡയറീസ് പ്രകാശനം ചെയ്തു

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്

പ്രമുഖ വ്‌ലോഗറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സുജിത്ത് ഭക്തന്‍ എഴുതിയ ആദ്യത്തെ പുസ്തകമായ ഐഎന്‍ബി ഡയറീസിന്റെ പ്രകാശനം കോഴിക്കോട് വെച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വെച്ച് നടന്നു. അദ്ദേഹം സകുടുംബം നടത്തിയ ഇന്ത്യ, നേപ്പാള്‍, ഭൂട്ടാന്‍ യാത്രയുടെ വിശേഷങ്ങളാണ് പുസ്തകത്തിലുള്ളത്. ഈ യാത്രയില്‍ സുജിത്തിനോടൊപ്പം ഭാര്യ ശ്വേത, മകന്‍ റിഷി, അനിയന്‍ അഭിജിത്ത് എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

വെറും ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകനെയും കൊണ്ട് പല നാടുകളിലൂടെ സഞ്ചരിച്ച്, വ്യത്യസ്ത കാലവസ്ഥകളെ നേരിട്ട്, പലതരത്തിലുള്ള പ്രതിസന്ധികളെ തരണം ചെയ്താണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേര്‍ന്നത്. ഇടയ്ക്ക് സുജിത്തിന്റെ മാതാപിതാക്കളും യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. വീഡിയോയില്‍ കാണിക്കാത്ത ചില സംഭവങ്ങളും അനുഭവങ്ങളുമെല്ലാം സുജിത്ത് തന്റെ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. പ്രശസ്ത പബ്ലിഷേഴ്‌സായ ഡിസി ബുക്‌സ് ആണ് ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഡിസി ബുക്‌സിന്റെ സ്റ്റോറുകളിലും ഓണ്‍ലൈനായും ബുക്ക് ലഭ്യമാണ്.

Also Read:

Business
പഴംപൊരി ഇനി പഴയ ആളല്ല; കഴിക്കണമെങ്കില്‍ 18 ശതമാനം നികുതി കൊടുക്കണം

യൂട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ആയി ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള സുജിത്ത് ഭക്തന്റെ തുടക്കം ബ്ലോഗില്‍ നിന്നായിരുന്നു. തിരക്കേറിയ യാത്രകള്‍ക്കിടയില്‍ രണ്ടുവര്‍ഷത്തോളമെടുത്താണ് പ്രസ്തുത പുസ്തകത്തിന്റെ രചന അദ്ദേഹം പൂര്‍ത്തിയാക്കിയത്. നിലവില്‍ കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിച്ച് ലാന്‍ഡ് ബോര്‍ഡറുകള്‍ കടന്നുള്ള യാത്രയിലാണ് സുജിത്ത്. ഈ യാത്രയുടെ വിവരണവും പുസ്തകരൂപത്തിലാക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം.

Content Highlights: sujith bhakathan released his first book INB Diaries

To advertise here,contact us