അല്‍ ഖുദ്റ റോഡ് കീ ഇന്റര്‍സെക്ഷന്‍സ് ഡെവലപ്മെന്റ് പ്രൊജക്ടിന് കീഴിലുള്ള എല്ലാ പാലം പണികളും പൂര്‍ത്തിയാക്കി ദുബായ് ആര്‍ടിഎ. അല്‍ ഖുദ്റ റോഡും ഷെയ്ഖ് സയ്യിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന് സ്ട്രീറ്റും ചേരുന്ന ഭാഗത്തുള്ള 2660 മീറ്ററോളം വിസ്തൃതിയിലുള്ള മൂന്ന് പാലങ്ങളും രണ്ട് ലൂപ് റാമ്പുകളുമാണ് തുറന്നത്.
ഇതോട് കൂടി വലിയ തിരക്കുകളില്ലാതെ ഈ റോഡുകളിലൂടെ സഞ്ചരിക്കാം. നേരത്തെ എടുത്തതിനേക്കാള്‍ ഏഴ് മിനിറ്റ് ഇപ്പോള്‍ ലാഭിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ മൂന്ന് പാലങ്ങള്‍ തുറന്നതോടെ അല്‍ ഖുദ്റ റോഡ് വികസന പദ്ധതിക്ക് കീഴിലുള്ള എല്ലാ പാലങ്ങളുടെയും പണികള്‍ പൂര്‍ത്തിയായി.
ദുബായ് റോഡ് ശൃംഖലയിലെ ഒരു പ്രധാന കൂട്ടിച്ചേര്‍ക്കലാണ് ഈ പദ്ധതിയെന്ന് ദുബായ് ആര്‍ടിഎ ഡയറക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ദുബായിലെ പെട്ടെന്നുള്ള നഗര, ജനസംഖ്യാ വളര്‍ച്ചയ്ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Dubai's Roads and Transport Authority (RTA) has completed all bridge construction works under the Al Qudra Road Key Intersections Development Project. The project aims to improve road connectivity and traffic flow across key intersections in Dubai