മുൻ മുഖ്യമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന സിഎച്ച് മുഹമ്മദ് കോയയുടെ സ്മരണയ്ക്കായി ദുബായ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ ഈ വർഷത്തെ സിഎച്ച് രാഷ്ട്രസേവാ പുരസ്കാരം ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രിയുമായ രമേശ് ചെന്നിത്തലയ്ക്ക്. നവംബർ 14 ന് വെെകീട്ട് ആറ് മണിക്ക് ദുബായ് ഖിസെെസിലെ ഹാംപ്റ്റൺ ഹെെറ്റ്സ് രാജ്യാന്തര സ്കൂളിൽ (പിഎ ഇബ്രാഹിം ഹാജ് നഗർ) നടക്കുന്ന സിഎച്ച് രാജ്യാന്ത ഉച്ചകോടിയിൽ ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും.
പൊതുരംഗത്തെയും പാർലമെന്ററി രംഗത്തെയും അദ്ദേഹത്തിന്റെ ദീർഘകാലത്തെ നിസ്വാർഥ സേവനങ്ങളും മികച്ച സംഭാവനകളും മുൻ നിർത്തിയാണ് ഈ അംഗീകാരം. പിഎ സൽമാൻ ഇബ്രാഹിം ജൂറി ചെയർമാനും പൊയിൽ അബ്ദുള്ള, എംസി വടകര, ടിടി ഇസ്മായിൽ, സികെ സുബെെർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
Content Highlights: Dubai KMCC Kozhikode District Committee has selected Ramesh Chennithala for the CH Rashtra Seva Award in recognition of his long-standing public and parliamentary service.