ഗാസയിലേക്ക് യുഎഇയുടെ ജീവകാരുണ്യ ദൗത്യം തുടരുന്നു; 55 ട്രക്കുകളിൽ അടിയന്തര സഹായമെത്തിച്ചു

യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമേകാൻ ഈ സമയബന്ധിതമായ ഇടപെടൽ സഹായകമാകുന്ന് യുഎഇ ഭരണകൂടം വിലയിരുത്തി.

യുദ്ധക്കെടുതി മൂലം വലയുന്ന ഗാസക്ക് വീണ്ടും സഹായവുമായി യുഎഇ ഭരണകൂടം. ഒരാഴ്ചയിൽ 55 ട്രക്കുകളിലായി 617 ടൺ അടിയന്തര സഹായ സാമഗ്രികളാണ് യുഎഇ ഗാസയിലെത്തിച്ചത്. 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' എന്ന് നാമകരണം ചെയ്ത ജീവകാരുണ്യ ദൗത്യത്തിന്റെ ഭാഗമായാണ് സഹായം.

ദുരന്തമുഖത്ത് കഴിയുന്ന ഫലസ്തീൻ ജനതയുടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഭക്ഷണസാധനങ്ങളും താൽക്കാലിക പാർപ്പിടത്തിനാവശ്യമായ സാമഗ്രികളുമാണ് ഈ ട്രക്കുകളിൽ ഉള്ളത്. യുദ്ധക്കെടുതി അനുഭവിക്കുന്ന ജനങ്ങളുടെ ദുരിതങ്ങൾക്ക് അൽപമെങ്കിലും ആശ്വാസമേകാൻ ഈ സമയബന്ധിതമായ ഇടപെടൽ സഹായകമാകുന്ന് യുഎഇ ഭരണകൂടം വിലയിരുത്തി.

ദൗത്യം ആരംഭിച്ചതുമുതൽ ഇതുവരെ 14,442 ട്രക്കുകളിലായി ആകെ 1,36,891 ടൺ സഹായ സാമഗ്രികളാണ് യുഎഇ ഗാസയിലേക്ക് അയച്ചിട്ടുള്ളത്. ദുരിതാശ്വാസ സഹായങ്ങൾ തടസ്സമില്ലാതെ നിരന്തരം ലഭ്യമാക്കാൻ ശക്തമായ നടപടികളും യുഎഇ കൈക്കൊള്ളുന്നു.

യുഎഇയ്ക്ക് പുറത്തും വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന വസ്തുക്കൾ വേർതിരിച്ച് തരംതിരിച്ച ശേഷമാണ് ഗാസയിലേക്ക് ട്രക്കുകളിൽ കയറ്റി അയക്കുന്നത്. ആവശ്യക്കാർക്ക് തടസ്സമില്ലാതെ ജീവകാരുണ്യ സഹായങ്ങൾ എത്തിക്കുന്നുണ്ടെന്ന് 'ഓപ്പറേഷൻ ഗാലന്റ് നൈറ്റ് 3' സംഘം ഉറപ്പുവരുത്തുന്നുണ്ട്.

Content Highlights: The UAE has continued its humanitarian aid operations in Gaza, with 55 trucks carrying essential emergency supplies reaching people in need. The assistance forms part of the UAE’s ongoing efforts to support affected Palestinian communities and provide essential relief.

To advertise here,contact us